ഒമാന്‍റെ വിവിധ പ്രദേശങ്ങളില്‍ മഴ തുടരുന്നു

June 29, 2023
8
Views

തുടര്‍ച്ചയായ മൂന്നാം ദിവസവും ഒമാന്‍റെ വിവിധ ഭാഗങ്ങളില്‍ മഴ ലഭിച്ചു.

മസ്കത്ത്: തുടര്‍ച്ചയായ മൂന്നാം ദിവസവും ഒമാന്‍റെ വിവിധ ഭാഗങ്ങളില്‍ മഴ ലഭിച്ചു. കാറ്റിന്‍റെയും ഇടിയുടെയും അകമ്ബടിയോടെയാണ് മഴ കോരി ചൊരിയുന്നത്.

അനിഷ്ട സംഭവങ്ങളൊന്നും എവിടെനിന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പലയിടത്തും വാദികള്‍ നിറഞ്ഞൊഴുകുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ശനിയാഴ്ചവരെ രാജ്യത്തിന്റെ വിവിധ ഗവര്‍ണറേറ്റുകളില്‍ കാറ്റിന്റെയും ഇടിയുടെയും അകമ്ബടിയോടെ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ദാഹിറ, ദാഖിലിയ, തെക്ക് -വടക്ക് ബാത്തിന, ബുറൈമി, തെക്ക്-വടക്ക് ശര്‍ഖിയ ഗവര്‍ണറേറ്റുകളിലായിരിക്കും മഴ ലഭിക്കുക. ദിമ, മുദൈബി, ദോഫാറിലെ ജബല്‍ പ്രദേശങ്ങള്‍, ഇബ്രി, മഹ്ദ തുടങ്ങിയ സ്ഥലങ്ങളിലാണ് സമാന്യം ഭേദപ്പെട്ട മഴ ലഭിച്ചത്.

Article Categories:
Latest News · World

Leave a Reply

Your email address will not be published. Required fields are marked *