പാന്‍ ആധാറുമായി ലിങ്ക് ചെയ്യാനുള്ള സമയ പരിധി നാളെ തീരും

June 29, 2023
10
Views

പാന്‍ കാര്‍ഡ് ആധാര്‍ കാര്‍ഡുമായി ലിങ്ക് ചെയ്യുന്നതിനുള്ള സമയ പരിധി നാളെ അവസാനിക്കുകയാണ്.

പാന്‍ കാര്‍ഡ് ആധാര്‍ കാര്‍ഡുമായി ലിങ്ക് ചെയ്യുന്നതിനുള്ള സമയ പരിധി നാളെ അവസാനിക്കുകയാണ്. ഇനിയും ആധാറുമായി പാന്‍ ലിങ്ക് ചെയ്തില്ലെങ്കില്‍ ജൂലൈ ഒന്ന് മുതല്‍ പാന്‍ കാര്‍ഡ് പ്രവര്‍ത്തന രഹിതമായേക്കും.പാന്‍കാര്‍ഡുമായി ആധാര്‍ ബന്ധിപ്പിക്കുന്നതിന് നിലവില്‍ 1000 രൂപയാണ് പിഴ അടയ്ക്കേണ്ടത്.

2023 മാര്‍ച്ച്‌ 31 ആയിരുന്നു ആദ്യത്തെ സമയപരിധി. തുടര്‍ന്ന് ജൂണ്‍ 30 വരെ നീട്ടുകയായിരുന്നു.ഇനിയും കാലാവധി നീട്ടുമെന്നുള്ളതില്‍ ഉറപ്പില്ല. അതിനാല്‍ പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നത് നിര്‍ണായകമാണ്. നിലവിലെ സമയപരിധിക്കുള്ളില്‍ ലിങ്കിംഗ് പൂര്‍ത്തിയാക്കിയില്ലെങ്കില്‍ നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടാകാം.

പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ എന്ത് സംഭവിക്കും?

പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ പാന്‍ പ്രവര്‍ത്തനരഹിതമാകും. സാമ്ബത്തിക ആവശ്യങ്ങള്‍ക്ക് ആവശ്യമായ ഒരു പ്രധാന രേഖയാണ് പാന്‍. ഇത് പ്രവര്‍ത്തനരഹിതമായാല്‍ നികുതിദായകര്‍ ബുദ്ധിമുട്ടും. പ്രത്യേകിച്ച്‌ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്ന സമയത്ത് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നേക്കാം.

എസ്‌എംഎസ് വഴി എങ്ങനെ പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാം?

* നിങ്ങളുടെ ഫോണില്‍ സന്ദേശമയയ്ക്കല്‍ ആപ്പ് തുറക്കുക.
* 10 അക്ക പാന്‍ നമ്ബര്‍> എന്ന് ടൈപ്പ് ചെയ്യുക.
* ഈ സന്ദേശം 56161 അല്ലെങ്കില്‍ 567678 എന്ന നമ്ബറിലേക്ക് അയയ്ക്കുക
* പാന്‍-ആധാര്‍ ലിങ്ക് നിലയെക്കുറിച്ചുള്ള ഒരു അപ്ഡേറ്റ് നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്ബറിലേക്ക് അയയ്ക്കും.

പാന്‍-ആധാര്‍ ലിങ്ക് സ്റ്റാറ്റസ് ഓണ്‍ലൈനില്‍ എങ്ങനെ പരിശോധിക്കാം?

* https://www.incometax.gov.in/iec/foportal/ എന്ന ഔദ്യോഗിക സൈറ്റ് സന്ദര്‍ശിക്കുക
* ക്വിക്ക് ലിങ്ക് എന്ന ഓപ്ഷന്‍ തുറന്ന് ലിങ്ക് ആധാര്‍ സ്റ്റാറ്റസ് തിരഞ്ഞെടുക്കുക.
* നിങ്ങളുടെ പാന്‍, ആധാര്‍ വിശദാംശങ്ങള്‍ നല്‍കുക.
* ലിങ്ക് ആധാര്‍ സ്റ്റാറ്റസ് കാണുക’ ഓപ്ഷന്‍ തിരഞ്ഞെടുക്കുക.
* നിങ്ങളുടെ പാന്‍-ആധാര്‍ ലിങ്ക് നില ഇപ്പോള്‍ നിങ്ങള്‍ക്ക് കാണാന്‍ കഴിയും

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *