പള്ളിപ്പുറത്തെ ​ഗുണ്ടാ ആക്രമണം; പിടികിട്ടാപ്പുള്ളി ഷാനവാസ് പിടിയിൽ

January 6, 2022
77
Views

തിരുവനന്തപുരം: പിടികിട്ടാപ്പുള്ളി ഷാനവാസ് പിടിയിൽ. സെപ്തംബറിൽ തിരുവനന്തപുരം പള്ളിപ്പുറത്ത് മൊബൈൽ കടയിൽ കയറി ഇതര സംസ്ഥാന തൊഴിലാളിയെ ഇയാൾ കുത്തിപ്പരിക്കേൽപ്പിച്ചിരുന്നു. അക്രമത്തിന് ശേഷം ഒളിവിലായിരുന്ന ഷാനവാസ് പണം ആവശ്യപ്പെട്ട് വീടുകളിൽ കയറി ഭീഷണിപ്പെടുത്തിയതിലും കേസുകളുണ്ട്. മംഗലപുരം പൊലീസാണ് ഷാനവാസിനെ പിടികൂടിയത്.

നാലുവീടുകളിൽ കയറി ആയുധം കാട്ടി ഭീഷണിപ്പെടുത്തി പണവും സ്വർണവും ആവശ്യപ്പെട്ടെന്ന് ഷാനവാസിനെതിരെ കേസുണ്ട്. പള്ളിപ്പുറത്തുള്ള മനാഫിൻെറ വീട്ടിലാണ് അക്രമി സംഘം ആദ്യം കയറിയത്. പൊലീസാണെന്ന് പറഞ്ഞാണ് ഷാനവാസിൻെറ നേതൃത്വത്തിലുള്ള നാലംഗം സംഘം വാതിൽ തട്ടിയത്. അകത്തു കയറി ഗുണ്ടാ സംഘം വീട്ടിനുള്ളിൽ മനാഫിനായി തെരഞ്ഞു. മാനാഫ് വീട്ടിലുണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം മനാഫിൻെറ മൊബൈൽ കടയിൽ കയറി ഗുണ്ടാപിരിവ് ചോദിച്ച സംഘത്തിന് പണം നൽകിയിരുന്നില്ല.

കടയിലെ തൊഴിലാളിയെ കുത്തിപരിക്കേൽപ്പിച്ചാണ് ഷാനവാസ് മുങ്ങിയത്. ഈ കേസിൽ പൊലീസ് തെരിയുന്നതിനിടെയാണ് പരാതിക്കാരനെയും അയൽവാസികളെയും പ്രതി ഭീഷണിപ്പെടുത്തിയത്. നൗഫൽ നൽകിയ കേസുമായി മുന്നോട്ടുപോകരുതെന്നും 50,000 രൂപ വേണമെന്നുമായിരുന്നു ഗുണ്ടാ സംഘത്തിൻെറ ആവശ്യം. ഇതിനുശേഷം സമീപത്തെ മൂന്നു വീടുകലും കയറി പണവും സ്വർ‍ണവും ആവശ്യപ്പെട്ടു.

രണ്ടു വീട്ടുകാർ മാത്രമാണ് പൊലീസിൽ പരാതി നൽകിയത്. മംഗപുരത്ത് സ്വർണ്ണ വ്യാപാരിയെ ആക്രമിച്ച് 100 പവൻ തട്ടിയെ കേസിലെ മുഖ്യപ്രതിയാണ് പൊലീസ് അന്വേഷിക്കുന്ന ഷാനുവെന്ന ഷാനവാസ്. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷമാണ് വീണ്ടും ഗുണ്ടാപ്രവർത്തനം. സ്വർണ കവർച്ച കേസിൽ ജാമ്യത്തിലിറങ്ങിയ മറ്റ് പ്രതികളാണ് പോത്തൻകോട് അച്ഛനെയും മകളെയും ആക്രമിച്ചത്.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *