പ്ലസ് വണ്‍ പ്രവേശനം: ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാം‌, നാളെ നാല് മണി വരെ സമയം

August 19, 2023
10
Views

വിവിധ അലോട്ട്മെന്റുകളില്‍ അപേക്ഷിച്ചിട്ടും ഇതുവരെ പ്ലസ് വണ്‍ അലോട്ട്മെന്റ് ലഭിക്കാത്ത വിദ്യാര്‍ഥികള്‍ക്ക് ഒഴിവുള്ള സീറ്റുകളില്‍ പ്രവേശനം നേടാൻ ഇന്നുമുതല്‍ അപേക്ഷിക്കാം.

തിരുവനന്തരുപം: വിവിധ അലോട്ട്മെന്റുകളില്‍ അപേക്ഷിച്ചിട്ടും ഇതുവരെ പ്ലസ് വണ്‍ അലോട്ട്മെന്റ് ലഭിക്കാത്ത വിദ്യാര്‍ഥികള്‍ക്ക് ഒഴിവുള്ള സീറ്റുകളില്‍ പ്രവേശനം നേടാൻ ഇന്നുമുതല്‍ അപേക്ഷിക്കാം.

നാളെ വൈകിട്ട് നാല് മണി വരെയാണ് അപേക്ഷ നല്‍കാനുള്ള സമയം. നിലവില്‍ ഏതെങ്കിലും ക്വാട്ടയില്‍ പ്രവേശനം നേടിക്കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാൻ സാധിക്കില്ല.

നിലവിലുള്ള ഒഴിവുകള്‍ https://www.hscap.kerala.gov.inല്‍ ഇന്ന് രാവിലെ പ്രസിദ്ധീകരിക്കും. പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവര്‍ കാൻഡിഡേറ്റ് ലോഗിനിലെ അപ്ലൈ ഫോര്‍ വേക്കന്റ് സീറ്റ്സ് (Apply for Vacant Seats) എന്ന ലിങ്കിലൂടെ അപേക്ഷിക്കണം. അപേക്ഷയില്‍ പ്രസിദ്ധപ്പെടുത്തിയ ഒഴിവുകള്‍ക്കനുസൃതമായി എത്ര സ്‌കൂള്‍ /കോഴ്സുകള്‍ വേണമെങ്കിലും ഓപ്ഷനായി ഉള്‍പ്പെടുത്താം. മുൻ അലോട്ട്മെന്റുകളില്‍ നോണ്‍-ജോയിനിങ് ആയവര്‍, ഏതെങ്കിലും ക്വാട്ടയില്‍ പ്രവേശനം നേടിയ ശേഷം വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങിയവര്‍ എന്നിവര്‍ക്കും അപേക്ഷിക്കാൻ സാധിക്കില്ല.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *