നെ​ടു​മു​ടി വേ​ണു​വി​ന്‍റെ വി​യോ​ഗം സം​സ്കാ​രി​ക ലോ​ക​ത്തി​ന് ന​ഷ്ട​മാ​ണെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി

October 12, 2021
141
Views

ന്യൂ​ഡ​ല്‍​ഹി: ന​ട​ന്‍ നെ​ടു​മു​ടി വേ​ണു​വി​ന്‍റെ നി​ര്യാ​ണ​ത്തി​ല്‍ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. നെ​ടു​മു​ടി വേ​ണു​വി​ന്‍റെ വി​യോ​ഗം സി​നി​മ​യു​ടെ​യും സം​സ്കാ​രി​ക ലോ​ക​ത്തി​നും ന​ഷ്ട​മാ​ണെ​ന്ന് മോ​ദി പ​റ​ഞ്ഞു. ‘നെ​ടു​മു​ടി വേ​ണു വൈ​ദ​ഗ്ദ്ധ്യ​മു​ള്ള ന​ട​നാ​ണ്. അ​ദ്ദേ​ഹം ഒ​രു എ​ഴു​ത്തു​കാ​ര​ന്‍ കൂ​ടി​യാ​യി​രു​ന്നു. നാ​ട​ക​ത്തി​ലും അ​ഭി​നി​വേ​ശം വ്യ​ക്തി​യാ​ണ് നെ​ടു​മു​ടി​’- മോ​ദി ട്വീ​റ്റ് ചെ​യ്തു.

കഴിഞ്ഞ ദിവസമാണ് നെടുമുടി വേണു അന്തിച്ചത്. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് അദ്ദേഹം ആശുപത്രിയിലായിരുന്നു. ഞായറാഴ്ച രാവിലെയാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. നേരത്തേ കൊവിഡ് ബാധിച്ചിരുന്നു. ഉദരസംബന്ധമായ അസുഖ ബാധിതനായ അദ്ദേഹം ഗുരുതരാവസ്ഥയില്‍ ഐ.സി.യു.വില്‍ ചികിത്സയിലായിരുന്നു. ദീര്‍ഘനാളായി ഇതേ അസുഖത്തിന് ചികിത്സ നടത്തിവരികയായിരുന്നു. മലയാള സിനിമയിലെ ഏറ്റവും പ്രതിഭാധനരായ നടന്‍മാരില്‍ ഒരാളാണ് കേശവന്‍ വേണുഗോപാലന്‍ നായര്‍ എന്ന നെടുമുടി വേണുവെന്ന് നിസംശയം വിശേഷിപ്പിക്കാം.

Article Categories:
Entertainments · India · Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *