റൊണാള്‍ഡോക്ക് വീണ്ടും ഗോള്‍, അല്‍ നസറിന് ചാമ്ബ്യൻസ് ലീഗില്‍ രണ്ടാം വിജയം

October 3, 2023
25
Views

ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കും അല്‍ നസറിനും എ എഫ് സി ചാമ്ബ്യൻസ് ലീഗില്‍ തുടര്‍ച്ചയായ രണ്ടാം വിജയം.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കും അല്‍ നസറിനും എ എഫ് സി ചാമ്ബ്യൻസ് ലീഗില്‍ തുടര്‍ച്ചയായ രണ്ടാം വിജയം. ഇന്ന് താജികിസ്താൻ ക്ലബായ ഇസ്റ്റിക്ലോലിനെ നേരിട്ട അല്‍ നസര്‍ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് ആണ് വിജയിച്ചത്.

ആദ്യ പകുതിയില്‍ ഒരു ഗോളിന് പിറകോട്ട് പോയ ശേഷം തിരിച്ചടിച്ചാണ് അല്‍ നസര്‍ വിജയിച്ചത്.44ആം മിനുട്ടില്‍ സെബയി ആണ് ഇസ്റ്റിക്ലോലിന്റെ ആദ്യ ഗോള്‍ നേടിയത്. രണ്ടാം പകുതിയില്‍ ശക്തമായി ആക്രമിച്ച അല്‍ നസര്‍ 66ആം മിനുട്ടില്‍ റൊണാള്‍ഡോയിലൂടെ സമനില നേടി. പിന്നീട് ടലിസ്ക ഇരട്ട ഗോളുകള്‍ കൂടെ നേടി അല്‍ നസറിന്റെ വിജയം ഉറപ്പിച്ചു. 72ആം മിനുട്ടിലും 77ആം മിനുട്ടിലും ആയിരുന്നു ടലിസ്കയുടെ ഗോളുകള്‍. ഇതോടെ രണ്ട് മത്സരങ്ങളില്‍ നിന്ന് 6 പോയിന്റുമായി ഗ്രൂപ്പില്‍ അല്‍ നസര്‍ ഒന്നാമത് നില്‍ക്കുകയാണ്.

Article Categories:
Latest News · Sports

Leave a Reply

Your email address will not be published. Required fields are marked *