റഷ്യ-യുക്രൈൻ നിർണായക ചർച്ച പുരോഗമിക്കുന്നു; അടിയന്തര വെടിനിർത്തൽ പ്രധാന അജണ്ടയെന്ന് സെലൻസ്കി

February 28, 2022
220
Views

റഷ്യയും യുക്രൈനും തമ്മിലുള്ള നിർണായക ചർച്ച പുരോഗമിക്കുന്നു. ബലാറസിൽ വച്ചാണ് ചർച്ച നടക്കുന്നത്. അടിയന്തര വെടിനിർത്തലാണ് ചർച്ചയിലെ പ്രധാന അജണ്ടയെന്ന് യുക്രൈൻ പ്രസിഡൻ്റ് വ്ലാദിമിർ സെലൻസ്കി പറഞ്ഞു. റഷ്യൻ സേന പൂർണമായും പിൻവാങ്ങുക, അടിയന്തര വെടിനിർത്തൽ പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങളാണ് സെലൻസ്കി മുന്നോട്ടുവച്ചത്. എന്നാൽ, നാറ്റോയിൽ യുക്രൈൻ അംഗമാവരുതെന്നതാണ് റഷ്യയുടെ ആവശ്യം.ചർച്ചകൾക്കായി യുക്രൈൻ പ്രതിനിധി സംഘം ബലാറസിലെത്തിയിരുന്നു. സംഘത്തിൽ സെലൻസ്കിയുടെ ഉപദേഷ്ടാവുമുണ്ട്. ആറംഗ സംഘത്തെ പ്രതിരോധ മന്ത്രി റെസ്നികോവാണ് നയിച്ചത്.

ബെലാറസിൽ വച്ച് ചർച്ചയ്ക്ക് തയാറല്ലെന്നായിരുന്നു യുക്രൈൻ പ്രസിഡന്റ് വ്ളാദിമിർ സെലൻസ്കി നേരത്തെ പറഞ്ഞിരുന്നത്. വായ്‌സോ, ഇസ്‌താംബുൾ,എന്നിവിടങ്ങളിൽ എവിടെയും ചർച്ചയ്ക്ക് തയാറാണ് എന്നാൽ ബലാറസിൽ വച്ചുള്ള ചർച്ചയ്ക്ക് തയാറല്ലെന്നുമാണ് യുക്രൈൻ അറിയിച്ചിരുന്നത്. ആക്രമണം നിർത്തുകയാണ് റഷ്യ ആദ്യം ചെയ്യേണ്ടതെന്നും ബെലാറസിൽ നിന്ന് ആക്രമണം നടത്തുമ്പോൾ ചർച്ച സാധ്യമല്ലെന്നും സെലൻസ്കി പ്രതികരിച്ചിരുന്നു.റഷ്യ ആക്രമണം നടത്തുന്ന ബെലാറസിൽ നിന്നാണ്. അവിടെ വെച്ച് ചർച്ച നടത്താൻ കഴിയില്ല. ഇതിന് പകരമായി വാഴ്‌സോ, ഇസ്താംബുൾ തുടങ്ങിയ അഞ്ച് നഗരങ്ങളിൽ ഒന്നിൽവെച്ചാകാമെന്നാണ് സെലൻസ്‌കി വ്യക്തമാക്കി. കഴിഞ്ഞ രാത്രിയിൽ റഷ്യ നടത്തിയത് ശക്തമായ ആക്രമണമാണെന്നും സെലൻസ്‌കി പറഞ്ഞു.

യുക്രൈൻ ജനവാസമേഖലകൾക്ക് നേരെ ആക്രമണം ഉണ്ടാകില്ലെന്നായിരുന്നു ആദ്യം പറഞ്ഞതെങ്കിലും തലസ്ഥാനമായ കീവിൽ ഉൾപ്പെടെ ജനവാസമേഖലയിലേക്ക് ആക്രമണം നടന്നിരുന്നു. സാധാരണ പൗരൻമാരും കൊല്ലപ്പെട്ടുവെന്ന് യുക്രൈൻ ഔദ്യോഗികമായി സ്ഥിരീകരിക്കുകയും ചെയ്തു. കീവിന് പുറമേ രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ ഖാർകിവിലും റഷ്യൻ സേനയുടെ ആക്രമണം നടക്കുന്നുണ്ട്. പൂർണമായ കണക്കുകൾ പുറത്തുവരുമ്പോൾ മരണസംഖ്യ ഉയർന്നേക്കാമെന്നാണ് ഐക്യരാഷ്ട്ര സഭയുടെ റിപ്പോർട്ട്.

കീവിൽ കർഫ്യുവിൽ ഇളവ് ഏർപ്പെടുത്തിയിരിക്കുകയാണ്. കടകൾ തുറക്കാനും പൊതുഗതാഗതം തുടങ്ങാനും അനുമതി നൽകി. കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ സംബന്ധിച്ച് ആശ്വാസ വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. ഇന്ത്യൻ വിദ്യാർത്ഥികൾക്ക് അതിർത്തികളിലേക്ക് പോകാൻ പ്രത്യേക ട്രെയിൻ സർവീസ് നടത്തും. വിദ്യാർത്ഥികൾ ട്രെയിനുകളിൽ പടിഞ്ഞാറൻ മേഖലയിലേക്ക് നീങ്ങാൻ എംബസി നിർദേശം നൽകി.

Article Categories:
Latest News · Latest News · World

Leave a Reply

Your email address will not be published. Required fields are marked *