ഉണ്ണിയാര്‍ച്ച ചന്തുവിനെ കൊല്ലാന്‍ മകനെ വിടുന്ന പോലെ, കണ്ട എന്നെ പറഞ്ഞാ മതി: സന്ദീപ് വാര്യര്‍

July 17, 2021
178
Views

മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത് ഫഹദ് ഫാസില്‍ നായകനായ ചിത്രമാണ് മാലിക്. കഴിഞ്ഞ ദിവസമാണ് ചിത്രം ആമസോണ്‍ പ്രൈമില്‍ റിലീസ് ആയത്. ചിത്രം മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയത്തിനെതിരെ കടുത്ത വിമര്‍ശനമാണ് സമൂഹ മാധ്യമങ്ങളില്‍ ഉയരുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ മേക്കിങ്ങിനെ കുറിച്ച്‌ വിമര്‍ശനവുമായി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് ജി. വാര്യര്‍ രംഗത്തെത്തിയിരിക്കയാണ്.

സന്ദീപിന്റെ കുറിപ്പിങ്ങനെ-‘മാലിക്ക് കണ്ടു. സിനിമയുടെ പൊളിറ്റിക്കല്‍ കറക്‌ട്‌നസ് സംബന്ധിച്ച്‌ പിന്നീട് പറയാം . സിനിമയുടെ ഓവറാള്‍ മേക്കിംഗ് സംബന്ധിച്ചാണ് എനിക്കു പറയാനുള്ളത് .ആദ്യത്തെ 12 മിനിറ്റ് , സിംഗിള്‍ ഷോട്ട് , എന്താണാവോ ലക്ഷ്യം ? ഒട്ടും നന്നായിട്ടില്ല .

ഉ​ദ്യോ​ഗ​സ്ഥ​ര്‍ ത​മ്മി​ല്‍ ന​ട​ക്കു​ന്ന പ്ര​ക്രി​യ​യി​ല്‍.

സിംഗിള്‍ ഷോട്ട് സാഹസികതക്ക് പകരം മുറിച്ച്‌ എടുത്തിരുന്നെങ്കില്‍ കുറച്ചു കൂടി വൃത്തി ഉണ്ടാകുമായിരുന്നു . സംഭാഷണങ്ങള്‍ പലതും വ്യക്തമല്ല.സെറ്റാണെന്ന് കൃത്യമായി തോന്നിപ്പിക്കുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്ബ് ഷൂട്ട് ചെയ്ത വിയറ്റ്‌നാം കോളനി ഒക്കെ വച്ചു നോക്കുമ്ബോള്‍ പരമ ദയനീയമായ ആര്‍ട്ട് വര്‍ക്ക്.ജയിലിലെ സെല്ലിലൊക്കെ വരുന്നവനും പോകുന്നവനും യഥേഷ്ടം കയറിയിറങ്ങുകയാണ് . ഭയങ്കരമാന റിയലിസം.റമദാ പള്ളിക്കാര്‍ മുങ്ങിക്കപ്പല് വരെ സ്വന്തമായി ഉണ്ടാക്കാന്‍ മാത്രം ഇന്നൊവേറ്റീവാണ് .

സൈന്യമൊക്കെ ഉപയോഗിക്കുന്ന കടലിലും കരയിലും ഓടിക്കാവുന്ന ബോട്ട് ഒക്കെ ഡിസൈന്‍ ചെയ്യാനറിയാം. പക്ഷേ തൊഴില്‍ കള്ളക്കടത്ത് .ഉണ്ണിയാര്‍ച്ച ചന്തുവിനെ കൊല്ലാന്‍ മകനെ വിടുന്നതിന് സമാനമായ ക്ലൈമാക്‌സ്.ആകെപ്പാടെ പ്രതീക്ഷക്കൊത്ത് കണ്ടത് നായികയുടെ പ്രകടനമാണ് . ആദ്യ സിനിമ മുതല്‍ ഈ സിനിമ വരെ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ മുഖഭാവം ആവാഹിക്കുന്നതില്‍ നായിക നടി വിജയിച്ചിരിക്കുന്നു .ഷേര്‍നി പോലെയുള്ള കിടു പടങ്ങള്‍ കാണാതെ ആദ്യം മാലിക്ക് കണ്ട എന്നെ പറഞ്ഞാല്‍ മതി’.

Article Categories:
Latest News

Leave a Reply

Your email address will not be published. Required fields are marked *