മുഖ്യമന്ത്രിയെ കണ്ടെത്താന്‍ വോട്ടെടുപ്പ്? മല്ലികാര്‍ജുന്‍ ഖാര്‍ഗെ തീരുമാനിക്കും

May 15, 2023
28
Views

ബംഗളൂരു: കര്‍ണാടകയില്‍ സസ്പെന്‍സ് തുടരുന്നു. മുഖ്യമന്ത്രിയായി ആര് വേണമെന്ന കാര്യം തീരുമാനിക്കാന്‍ കോണ്‍ഗ്രസ് നിമയസഭാ കക്ഷി യോഗം ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ ചമുതലപ്പെടുത്തി.

നിലവില്‍ സിദ്ധരാമയ്യ, ഡികെ ശിവകുമാര്‍ എന്നിവരില്‍ ഒരാള്‍ക്കായിരിക്കും നറുക്ക് വീഴുക.

നേരത്തെ മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നായിരുന്നു ഖാര്‍ഗെ പറഞ്ഞത്. എന്നാല്‍ തീരുമാനം എടുക്കാന്‍ ഖാര്‍ഗെയെ ചുമതലപ്പെടുത്തിയതായി നിയമസഭാ യോഗത്തില്‍ പ്രമേയം പാസാക്കി.

അതിനിടെ മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ വോട്ടെടുപ്പ് നടത്തിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. എംഎല്‍എമാര്‍ക്കിടയിലെ വോട്ടെടുപ്പ് ഫലം നിരീക്ഷകര്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗയെ അറിയിക്കും. മൂന്ന് നിരീക്ഷകരാണുള്ളത്. ഇവര്‍ എംഎഎല്‍എമാരുമായി ഒറ്റയ്ക്ക് ഒറ്റയ്ക്ക് ചര്‍ച്ച നടത്തും.

മുന്‍തൂക്കം നിലവില്‍ സിദ്ധരാമയ്യക്കാണ്. എന്നാല്‍ ഡികെ ശിവകുമറും വിട്ടുവീഴ്ചയ്ക്ക് തയ്യാറായിട്ടില്ല. സത്യപ്രതിജ്ഞ വ്യാഴാഴ്ച നടക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും അന്നു തന്നെ സത്യപ്രതിജ്ഞ ചെയ്യുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.

ഇന്നലെ സിദ്ധരാമയ്യക്കും ഡികെ ശിവകുമാറിനും വേണ്ടി മുദ്രാവാക്യം വിളികളുമായി അനുയായികള്‍ യോഗം നടക്കുന്ന സ്വകാര്യ ഹോട്ടലിന് സമീപം തടിച്ചുകൂടിയിരുന്നു.

Article Categories:
India

Leave a Reply

Your email address will not be published. Required fields are marked *