അയര്‍ലൻഡില്‍ കൊടുംകാറ്റ്; കനത്ത നാശം

January 22, 2024
32
Views

അയർലൻഡില്‍ വീശിയടിച്ച ഇഷ കൊടുംകാറ്റ് രാജ്യത്താകെ നാശം വിതച്ചു.

ഡബ്ലിൻ: അയർലൻഡില്‍ വീശിയടിച്ച ഇഷ കൊടുംകാറ്റ് രാജ്യത്താകെ നാശം വിതച്ചു. കാറ്റിനൊപ്പമെത്തിയ കനത്ത മഴ താഴ്ന്ന പ്രദേശങ്ങളെ വെള്ളത്തിനടിയിലാക്കി.

കാറ്റ് മൂലം മരങ്ങള്‍ കടപുഴകിയതിനാല്‍ വിവിധയിടങ്ങളില്‍ ഗതാഗതം തടസപ്പെട്ടു.

രാജ്യത്തു മൂന്നു ലക്ഷത്തോളം വീടുകളില്‍ വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടു. ഡബ്ലിൻ എയർപോർട്ടില്‍ നിന്നും നൂറ്റമ്ബതോളം വിമാനങ്ങള്‍ റദ്ദാക്കി. റെയില്‍ ഗതാഗതവും വിവിധയിടങ്ങളില്‍ തടസപ്പെട്ടു .

ഗാല്‍വേ, മേയോ, ഡോനിഗല്‍, സ്ലൈഗോ റോസ് കോമണ്‍, കെറി തുടങ്ങിയ കൗണ്ടികളിലാണ് കാറ്റ് ഏറെ നാശനഷ്ടങ്ങളുണ്ടാക്കിയത്.

Article Categories:
Latest News · World

Leave a Reply

Your email address will not be published. Required fields are marked *