തിരുവനന്തപുരത്ത് വിവാഹച്ചടങ്ങിനിടെ അക്രമം; വധുവിന്റെ പിതാവിന് ഉള്‍പ്പെടെ നിരവധി പരിക്ക്

January 22, 2024
29
Views

തിരുവനന്തപുരത്ത് വിവാഹച്ചടങ്ങിനിടെ അക്രമം.

തിരുവനന്തപുരം: തിരുവനന്തപുരത്ത് വിവാഹച്ചടങ്ങിനിടെ അക്രമം. വധുവിന്റെ പിതാവിനും എട്ട് വയസുകാരിയ്‌ക്കും ഉള്‍പ്പടെ നിരവധി പേര്‍ക്ക് പരിക്കേറ്റു.

തിരുവനന്തപുരം കാട്ടാക്കട ഇറയം കോട് ആണ് സംഭവം.

ഗുരുതരമായി പരിക്കേറ്റവരെ നെയ്യാറ്റിന്‍കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കല്യാണം നടന്ന ഹാളില്‍ ഒരു സ്ത്രീയെ ഒരു സംഘം ഉപദ്രവിച്ചത് ചോദ്യം ചെയ്തതാണ് അക്രമത്തിന് കാരണമായത്.

ആക്രമണം നടത്തിയ അര്‍ഷാദ്, ഹക്കീം, സൈഫുദീന്‍, ഷജീര്‍ എന്നിവര്‍ക്കെതിരേ വിളപ്പില്‍ശാല പോലീസ് കേസ് എടുത്തു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *