സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ വിവാഹിതയാകുന്നു

July 16, 2023
39
Views

നടനും മുൻ എം.പിയുമായ സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷ് വിവാഹിതയാകുന്നുന്നു.

തിരുവനന്തപുരം: നടനും മുൻ എം.പിയുമായ സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷ് വിവാഹിതയാകുന്നുന്നു. മാവേലിക്കര സ്വദേശികളായ മോഹന്റെയും ശ്രീദേവിയുടെയും മകനായ ശ്രേയസാണ് വരൻ.

ഇരുവരുടേയും വിവാഹനിശ്ചയം കഴിഞ്ഞ ദിവസം സുരേഷ് ഗോപിയുടെ തിരുവനന്തപുരത്തെ വീട്ടില്‍വെച്ച്‌ നടന്നു.

ശ്രേയസ് ബിസിനസുകാരനാണ്. അടുത്ത ജനുവരിയിലായിരിക്കും വിവാഹം നടക്കുക. സുരേഷ് ഗോപി-രാധിക ദമ്ബതികളുടെ മൂത്തമകളാണ് ഭാഗ്യ. ബ്രിട്ടീഷ് കൊളംബിയ സര്‍വകലാശാലയില്‍ നിന്നാണ് ഭാഗ്യ ബിരുദം പൂര്‍ത്തിയാക്കിയത്. ഗോകുല്‍ സുരേഷ്, മാധവ് സുരേഷ്, ഭാവ്‌നി സുരേഷ്, പരേതയായ ലക്ഷ്മി സുരേഷ് എന്നിവരാണ് സഹോദരങ്ങള്‍.

Article Categories:
Entertainments · Latest News

Leave a Reply

Your email address will not be published. Required fields are marked *