ബജറ്റ് പാവപ്പെട്ടവർക്കും ദരിദ്രർക്കും പ്രയോജനം ചെയ്യും; പ്രധാനമന്ത്രി

February 1, 2022
251
Views

കേന്ദ്ര ബജറ്റ് പാവപ്പെട്ടവർക്കും പിന്നാക്ക വിഭാഗങ്ങൾക്കും പ്രയോജനകരമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റ് അടിസ്ഥാന സൗകര്യം, നിക്ഷേപം, വളർച്ച, തൊഴിലവസരങ്ങൾ എന്നിവയുടെ പുതിയ സാധ്യതകൾ നിറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു. ‘വികസനത്തിന്റെ പുതിയ ആത്മവിശ്വാസം ഈ ബജറ്റ് കൊണ്ടുവന്നു. ബജറ്റ് സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനൊപ്പം സാധാരണക്കാർക്ക് നിരവധി പുതിയ അവസരങ്ങൾ സൃഷ്ടിക്കും’ – മോദി പറഞ്ഞു.

ബജറ്റിന്റെ ഒരു പ്രധാന വശം പാവപ്പെട്ടവരുടെ ക്ഷേമമാണ്. എല്ലാ പാവപ്പെട്ടവർക്കും വീട്, വെള്ളം, ടോയ്‌ലറ്റ്, ഗ്യാസ് സൗകര്യം, ഇവക്കെല്ലാം പ്രത്യേക ശ്രദ്ധ നൽകിയിട്ടുണ്ട്. അതേസമയം, ആധുനിക ഇന്റർനെറ്റ് കണക്റ്റിവിറ്റിക്ക് തുല്യമായ ഊന്നൽ നൽകുന്നുണ്ട് – അദ്ദേഹം കൂട്ടിച്ചേർത്തു.

സാധാരണക്കാരിൽ നിന്നുള്ള പ്രതികരണങ്ങൾ ബിജെപിക്ക് ജനത്തെ സേവിക്കാനുള്ള പുതിയ ദൃഢനിശ്ചയം നൽകിയെന്നും പ്രധാനമന്ത്രി പറഞ്ഞു. ഹിമാചൽ, ഉത്തരാഖണ്ഡ്, ജമ്മു കശ്മീർ, നോർത്ത് ഈസ്റ്റ് തുടങ്ങിയ പ്രദേശങ്ങൾക്കായി പദ്ധതി ആരംഭിക്കുന്നത് രാജ്യത്ത് ആദ്യമായാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. പദ്ധതി പർവതങ്ങളിൽ ആധുനിക ഗതാഗത സംവിധാനം നിർമ്മിക്കുമെന്ന് മോദി വ്യക്തമാക്കി.ബജറ്റ് പാവപ്പെട്ടവർക്കും ദരിദ്രർക്കും പ്രയോജനം ചെയ്യും; പ്രധാനമന്ത്രി

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *