ഇന്ന് ലോക മാതൃഭാഷാദിനം

February 21, 2022
89
Views

ജനതയുടെ വികാരവും പൈതൃകവുമാണ് ഭാഷ. മലയാളം അക്ഷരമാല പാഠപുസ്തകത്തിൽ ഉൾപ്പെടുത്തുന്ന കാര്യം സംസ്ഥാന സർക്കാർ പരിഗണിക്കുന്ന സാഹചര്യത്തിലാണ് ഇത്തവണ മാതൃഭാഷാദിനം ആഘോഷിക്കുന്നത്.

ഏത് ദേശത്ത് പോയി ജീവിച്ചാലും ഒരാളുടെ നാവിൽ ആദ്യം എത്തുക മാതൃഭാഷയാണ്. സ്വപ്നത്തിൽ, ചിന്തകളിൽ, ആത്മഭാഷണങ്ങളിൽ ഒക്കെ മാതൃഭാഷ നിറഞ്ഞുനിൽക്കും. ഏറ്റവും ലളിതമായും സുന്ദരമായും ഒരു കാര്യം പറഞ്ഞുഫലിപ്പിക്കാൻ മാതൃഭാഷ തെരഞ്ഞെടുക്കുന്നവരാണ് ഏറെയും. എന്നാൽ മലയാളിയുടെ കാര്യത്തിൽ അതങ്ങനെയല്ലെന്നുള്ള വിമർശനങ്ങളും ഉയരുന്നുണ്ട്.ജനിച്ച നാടും വീടും വിട്ട് അന്യനാടുകളിൽ പോയി ജീവിക്കുന്നവർ പുതുതലമുറയ്ക്ക് മാതൃഭാഷയുടെ മഹത്വം പറഞ്ഞുകൊടുക്കാൻ മറന്നുപോകുന്നു. പതിയെ പതിയെ ഭാഷ അവർക്ക് അന്യമാകുന്നു. മറ്റുഭാഷകൾക്കൊപ്പം സ്വന്തം ഭാഷയും പഠിക്കാൻ അവസരം ഒരുക്കുക തന്നെയാണ് പരിഹാരം. സംസ്ഥാനത്തെ സ്‌കൂളുകളിൽ ഇന്ന് ഭാഷാപ്രതിജ്ഞയെടുക്കും.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *