ഒമാനില്‍ പൊതുസ്ഥലങ്ങളിലെ പ്രവേശനത്തിന് വാക്സിനേഷന് നിര്‍ബന്ധമാക്കി.സെപ്റ്റംബര്‍ ഒന്നു മുതലാണ് ഈ നിബന്ധന പ്രാബല്യത്തില്‍ വരുക. ഇതനുസരിച്ച് സര്‍ക്കാര്‍ ഓഫിസുകള്‍ക്കു പുറമെ മാളുകള്‍, റസ്റ്റാറന്റുകള്‍, മറ്റു വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ പ്രവേശനം വാക്സിനെടുത്തവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തും.
നിരവധി പേര് പങ്കെടുക്കുന്ന പരിപാടികള്‍ നടക്കുന്ന സ്ഥലത്തേക്കുള്ള പ്രവേശനത്തിനും വാക്സിനേഷന് നിര്‍ബന്ധമായിരിക്കും. ഈ നിയന്ത്രണങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളുടെ ചുമതലയിലുള്ളവര്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും . ഇതുപ്രകാരം വിമാനത്താവളത്തില്‍ നടക്കുന്ന പി.സി.ആര് പരിശോധനയില്‍ പോസിറ്റിവ് ആകുന്നവര്‍ക്കു മാത്രം ക്വാറന്റീന് മതിയാകും