സിഗ്നല്‍ തെറ്റിച്ച്‌ നടന്‍ വിജയ്: നിയമ ലംഘനത്തിന് പിഴ

July 13, 2023
41
Views

ഇസിആര്‍ റോഡില്‍ വിജയ് സഞ്ചരിച്ച കാര്‍ ട്രാഫിക് സിഗ്നലില്‍ നിര്‍ത്താതെ പോയി.

ചെന്നൈ ഇസിആര്‍ റോഡില്‍ വിജയ് സഞ്ചരിച്ച കാര്‍ ട്രാഫിക് സിഗ്നലില്‍ നിര്‍ത്താതെ പോയി. രാഷ്ട്രീയ പ്രവേശനത്തിന്റെ ഊഹാപോഹങ്ങള്‍ നില നില്‍ക്കുന്നതിനിടെയാണ് സംഭവം.

ആരാധക കൂട്ടായ്മ കഴിഞ്ഞു മടങ്ങി പോയപ്പാഴാണ് സംഭവം. കൂടിക്കാഴ്ച്ച നടത്തി മടങ്ങിയ താരത്തിന്റെ വാഹനം രണ്ട് സിഗ്നലുകളിലാണ് നിര്‍ത്താതെ പോയത്.

500 രൂപയാണ് താരത്തിന് പിഴകിട്ടിയത്. ആരാധകര്‍ വിടാതെ പിന്തുടര്‍ന്നതോടെയാണ് വാഹനം നിര്‍ത്താതെ പോകേണ്ടി വന്നത്. സിഗ്നലില്‍ വിജയുടെ കാര്‍ നിര്‍ത്താതെ പോകുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ വൈറലായി മാറിയിരുന്നു.

ഇതിന് പിന്നാലെയാണ് താരത്തിന് പിഴ ചുമത്തിയത്. സിനിമാ അഭിനയം നിര്‍ത്തി വിജയ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കും എന്നാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്.

Article Categories:
Entertainments · Latest News

Leave a Reply

Your email address will not be published. Required fields are marked *