ഗവര്‍ണറുടെ ക്രിസ്മസ് വിരുന്ന് ഇന്ന് രാജ്ഭവനില്‍; മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ക്ഷണം

December 10, 2023
33
Views

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒരുക്കുന്ന ക്രിസ്മസ് വിരുന്നും ആഘോഷവും ഇന്ന് വൈകുന്നേരം രാജ്ഭവനില്‍ നടക്കും.

ഗവര്‍ണറും സര്‍ക്കാരുമായുള്ള കൊമ്ബുകോര്‍ക്കലിനിടെയും ചടങ്ങിലേക്ക് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ക്ഷണിച്ചിട്ടുണ്ട്.

അതേസമയം, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റെ വിയോഗത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച നവകേരള സദസ് പുനരാരംഭിക്കുന്നതിനാല്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും പങ്കെടുക്കാൻ സാധ്യതയില്ല.

അതേസമയം, പ്രതിപക്ഷ നേതാക്കളും ഉദ്യോഗസ്ഥരും മത മേലധ്യക്ഷന്മാരും ഗവര്‍ണര്‍ നടത്തുന്ന വിരുന്നില്‍ പങ്കെടുക്കും.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *