സോഷ്യല്‍ മീഡിയയില്‍ ഹമാസിനെ പിന്തുണച്ചു: നടി അറസ്റ്റില്‍

October 24, 2023
64
Views

പലസ്തീന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച അറബ്-ഇസ്രായേലി നടി അറസ്റ്റില്‍.

പലസ്തീന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച അറബ്-ഇസ്രായേലി നടി അറസ്റ്റില്‍. ഇസ്രായേലിലെ പ്രമുഖ സമൂഹിക പ്രവര്‍ത്തക കൂടിയായ മൈസ അബ്ദുല്‍ഹാദിയെയാണ് ഇന്നു രാവിലെ നസറേത്തിലെ വീട്ടില്‍നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തത്.

സോഷ്യല്‍ മീഡിയയില്‍ ഹമാസിനെ പിന്തുണച്ചുവെന്ന് ആരോപിച്ചാണു നടപടി. ‘നമുക്ക് ബെര്‍ലിൻ മാതൃക പിടിക്കാം’ എന്ന അടിക്കുറിപ്പോടെ അവര്‍ ഇസ്രായേലിനും ഗസ്സയ്ക്കുമിടയില്‍ തകര്‍ന്ന അതിര്‍ത്തിവേലിയുടെ ചിത്രം പങ്കുവച്ചിരുന്നു നടി. ഇത് ബെര്‍ലിൻ മതില്‍ തകര്‍ത്ത മാതൃകയില്‍ ഗസ്സ-ഇസ്രായേല്‍ അതിര്‍ത്തിയിലെ വേലികള്‍ തകര്‍ക്കാനുള്ള പ്രേരണയാണിതെന്നാണ് പൊലീസ് ആരോപിക്കുന്നു.

കാലിനേറ്റ പരിക്ക് നിസ്സാരം,പ്രേക്ഷകരുടെ സ്നേഹത്തിനു നന്ദി: കേരളത്തില്‍ തിരികെ വരുമെന്ന് ഉറപ്പു നല്‍കി ലോകേഷ് കനകരാജ്

താരത്തിനെതിരെ ഇസ്രായേല്‍ നടൻ ഒഫെര്‍ ഷെക്ടര്‍ രംഗത്തെത്തി. നടിയെ ഓര്‍ത്തു ലജ്ജിക്കുന്നുവെന്ന് ഒഫെര്‍ പ്രതികരിച്ചു. താങ്കള്‍ ഇപ്പോഴും നസറേത്തിലാണു ജീവിക്കുന്നത്. നമ്മുടെ ടെലിവിഷൻ ഷോകളിലും സിനിമകളിലും അഭിനയിച്ചിട്ടു നമുക്കിട്ടു തന്നെ പണിയുകയാണെന്നും നടൻ വിമര്‍ശിച്ചു.

Article Categories:
Entertainments · Latest News

Leave a Reply

Your email address will not be published. Required fields are marked *