സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ഗുരുതരാവസ്ഥയില്‍; 20 ലക്ഷം രൂപ വേണം, സഹായം അഭ്യര്‍ഥിച്ച്‌ കുടുംബം

October 25, 2023
82
Views

സംവിധായകൻ ബാലചന്ദ്രകുമാര്‍ അതീവഗുരുതരാവസ്ഥയിലെന്ന് കുടുംബം.

തിരുവനന്തപുരം: സംവിധായകൻ ബാലചന്ദ്രകുമാര്‍ അതീവഗുരുതരാവസ്ഥയിലെന്ന് കുടുംബം. ചികിത്സയ്ക്ക് സഹായം അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് കുടുംബം.

തിരുവനന്തപുരം എസ് യു ടി ആശുപത്രിയില്‍ അതീവഗുരുതരാവസ്ഥയില്‍ തുടരുന്ന ബാലചന്ദ്രകുമാറിൻ്റെ ചികിത്സയ്ക്കായി 20 ലക്ഷത്തിലേറെ രൂപ വേണമെന്നാണ് കുടുംബം പറയുന്നത്. വിട്ടുമാറാത്ത വൃക്കരോഗത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലാണെന്നാണ് ഭാര്യ ഷീബ പറയുന്നത്.

ബാലചന്ദ്ര കുമാറിൻ്റെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി ചെലവ് കണക്കാക്കിയിരിക്കുന്നത് 20 ലക്ഷം രൂപയാണെന്നും അവര്‍ വിവരിച്ചു. ഒരു ഇൻഷുറൻസ് സപ്പോര്‍ട്ടും ഇല്ലാതെ തന്നെ അദ്ദേഹത്തിന്റെ ചികിത്സയ്ക്കായി ഇതിനകം 10 ലക്ഷം രൂപ ചെലവഴിച്ചു. കുടുംബത്തില്‍ വരുമാനമുണ്ടായിരുന്ന ഒരേയോരാള്‍ ബാലചന്ദ്രനായിരുന്നുവെന്നും മറ്റാര്‍ക്കും കാര്യമായ സാമ്ബത്തിക ശേഷിയില്ലെന്നും അവര്‍ വിവരിച്ചു. 2 കുട്ടികള്‍ മാത്രമുള്ള കുടുംബമായതിനാല്‍ തന്നെ ദൈനംദിന ചെലവുകള്‍ക്കൊപ്പം ഭര്‍ത്താവിന്റെ ചികിത്സയുടെ ചിലവും കൂടിയെത്തിയതോടെ സാമ്ബത്തികമായി തകര്‍ന്നിരിക്കുകയാണെന്നും ഷീബ കൂട്ടിച്ചേര്‍ത്തു.

കുടുംബത്തിന് അപ്രതീക്ഷിതമായിരുന്നു ഈ സംഭവമെന്നും ഈ ദുഷ്‌കരമായ സമയത്ത് ബാലചന്ദ്ര കുമാറിനൊപ്പം നില്‍ക്കാൻ ഏവരും തയ്യാറാകണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു. കഴിയുന്ന സഹായം എല്ലാവരും ചെയ്യണമെന്നും ഷീബ കൂട്ടിച്ചേര്‍ത്തു. ബാലചന്ദ്രയുടെ ചികിത്സാ ചിലവുകള്‍ക്കായി നിങ്ങള്‍ സംഭാവന ചെയ്യുന്ന ഏത് തുകയും വളരെ വിലമതിക്കുന്നതാണെന്നും കുടുംബത്തിനൊപ്പം ഏവരുടെയും പ്രാര്‍ത്ഥനയുണ്ടാകണമെന്നും ഷീബ അഭ്യര്‍ത്ഥിച്ചു. ചികിത്സയുടെ വിവരങ്ങളടക്കം പങ്കുവച്ചുകൊണ്ടാണ് ഷീബ രംഗത്തെത്തിയത്.

Article Categories:
Entertainments · Latest News

Leave a Reply

Your email address will not be published. Required fields are marked *