ഡ്രൈവിങ് ടെസ്റ്റ് ഇനി എളുപ്പമല്ല; പുതിയ പരിഷ്‌കാരങ്ങള്‍

February 24, 2024
2
Views

മേയ് 1 മുതല്‍ ഡ്രൈവിങ് ലൈസൻസ് എളുപ്പത്തില്‍ കിട്ടാത്ത രീതിയില്‍ ഡ്രൈവിങ് ടെസ്റ്റും നടപടിക്രമങ്ങളും കർശനമാക്കി നടപ്പാകും.

മേയ് 1 മുതല്‍ ഡ്രൈവിങ് ലൈസൻസ് എളുപ്പത്തില്‍ കിട്ടാത്ത രീതിയില്‍ ഡ്രൈവിങ് ടെസ്റ്റും നടപടിക്രമങ്ങളും കർശനമാക്കി നടപ്പാകും.

എച്ചിനു പകരം സങ്കീർണമായ പല പരീക്ഷണങ്ങളും ഉള്‍പ്പെടുത്തിയതോടെ നല്ലതുപോലെ വാഹനം ഓടിക്കാനറിയാത്തവർക്കു ഇനി ലൈസൻസ് കിട്ടില്ല.

പരിഷ്‌കാരങ്ങള്‍ ദാ ഇവയാണ്

  • ‘മോട്ടർ സൈക്കിള്‍ വിത്ത് ഗിയർ’ എന്ന വിഭാഗത്തില്‍ ഇനി ഡ്രൈവിങ് ടെസ്റ്റിന് ഉപയോഗിക്കേണ്ടത് കാല്‍ പാദം കൊണ്ടു പ്രവർത്തിപ്പിക്കാവുന്ന ഗിയർ സിലക്ഷൻ സംവിധാനമുള്ളതും 95 സിസിക്കു മുകളില്‍ എൻജിൻ കപ്പാസിറ്റിയുള്ളതുമായ മോട്ടർ സൈക്കിള്‍ ആയിരിക്കണം.
  • ഡ്രൈവിങ് സ്‌കൂള്‍ ലൈസൻസില്‍ ചേർത്തിട്ടുള്ള 15 വർഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങള്‍ മേയ് ഒന്നിനു മുൻപായി നീക്കം ചെയ്യണം. പകരം 15 വർഷത്തില്‍ താഴെ പഴക്കമുള്ള വാഹനങ്ങള്‍ ലൈസൻസില്‍ ചേർക്കണം.
  • ഡ്രൈവിങ് ടെസ്റ്റിനായി ഉപയോഗിക്കുന്ന വാഹനങ്ങളുടെ കാര്യക്ഷമത പരിശോധിക്കണം. കാർ ഉള്‍പ്പെടെ ലൈറ്റ് മോട്ടർ വാഹനങ്ങളുടെ ഡ്രൈവിങ് ടെസ്റ്റിനായി ഓട്ടമാറ്റിക് ഗിയർ, ഓട്ടമാറ്റിക് ട്രാൻസ്മിഷൻ ഉള്ള വാഹനങ്ങളും ഇലക്‌ട്രിക് വാഹനങ്ങളും ഉപയോഗിക്കാൻ പാടില്ല.
  • ലൈറ്റ് മോട്ടർ വെഹിക്കിള്‍ വിഭാഗത്തിലെ ഡ്രൈവിങ് ടെസ്റ്റ് പാർട്ട് 1 (ഗ്രൗണ്ട് ടെസ്റ്റ്) ആംഗുലർ പാർക്കിങ്, പാരലല്‍ പാർക്കിങ്, സിഗ്-സാഗ് ഡ്രൈവിങ്, ഗ്രേഡിയന്റ് ടെസ്റ്റ് എന്നിവ ഉള്‍പ്പെടുത്തി പരിഷ്‌കരിക്കും.
  • മോട്ടർ സൈക്കിള്‍ വിഭാഗത്തിലെ പാർട്ട് 2 റോഡ് ടെസ്റ്റ് റോഡില്‍ത്തന്നെ നടത്തണം. ഈ ടെസ്റ്റ് ഗ്രൗണ്ടില്‍ നടത്തിയാല്‍ ഉദ്യോഗസ്ഥർക്കെതിരെ നടപടി.
  • പ്രതിദിനം ഒരു എംവിഐയും ഒരു എഎംവിഐയും ചേർന്ന് ഡ്രൈവിങ് ടെസ്റ്റ് നടത്തേണ്ട അപേക്ഷകരുടെ എണ്ണം 30 ആയി നിജപ്പെടുത്തണം. ഇതില്‍ 20 എണ്ണം പുതിയ അപേക്ഷകരും 10 എണ്ണം നേരത്തേ പരാജയപ്പെട്ടവരുമായിരിക്കണം.
  • പരാജയപ്പെട്ട അപേക്ഷകരുടെ എണ്ണം 10ല്‍ കുറവായാല്‍ നേരത്തേ അപേക്ഷിച്ച്‌ ടെസ്റ്റിനു ഹാജരാകാൻ കഴിയാതിരുന്നവർക്ക് മുൻഗണന പ്രകാരം നല്‍കാം. 30 എണ്ണത്തിലധികം ടെസ്റ്റ് നടത്തിയാല്‍ ഉദ്യോഗസ്ഥർക്കെതിരെ നടപടി.
  • ഡ്രൈവിങ് ടെസ്റ്റിന് ഉപയോഗിക്കുന്ന മോട്ടർ ഡ്രൈവിങ് സ്‌കൂളിന്റെ എഎംവി വിഭാഗത്തില്‍പെടുന്ന വാഹനങ്ങളില്‍ ടെസ്റ്റ് റെക്കോർഡ് ചെയ്യുന്നതിനുള്ള ഡാഷ്‌ബോർഡ് ക്യാമറയും വെഹിക്കിള്‍ ലൊക്കേഷൻ ട്രാക്കിങ് ഡിവൈസും ഡ്രൈവിങ് സ്‌കൂള്‍ ഉടമ വാങ്ങി ഘടിപ്പിക്കണം. ടെസ്റ്റ് റിക്കോർഡ് ചെയ്ത് മെമ്മറി കാർഡ് എംവിഐ കൊണ്ടുപോകണം. ഡേറ്റ ഓഫിസിലെ കംപ്യൂട്ടറിലേക്കു മാറ്റിയശേഷം മെമ്മറി കാർഡ് തിരികെനല്‍കണം. ഡേറ്റ 3 മാസം സൂക്ഷിക്കണം.
  • മോട്ടർ മെക്കാനിക് അല്ലെങ്കില്‍ മെക്കാനിക്കല്‍ എൻജിനീയറിങ് യോഗ്യത വിജയകരമായി പൂർത്തിയാക്കിയവർക്കു മാത്രമേ ഡ്രൈവിങ് സ്‌കൂള്‍ ഇൻസ്ട്രക്ടറാകാൻ സാധിക്കൂ. റഗുലർ കോഴ്‌സ് പാസായവരുമായിരിക്കണം.
Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *