കോതമംഗലം: മാനസ കൊലപാതക കേസില്‍ രഖിലിന് തോക്ക് നല്‍കിയ ബിഹാര്‍ സ്വദേശിയെ പൊലീസ് പിടികൂടി. സോനു കുമാര്‍ മോദിയാണ് പിടിയിലായത്.
ബംഗാള്‍ അതിര്‍ത്തിയില്‍ നിന്ന് പിടികൂടിയ ഇയാളെ മുന്‍ ഗര്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. സോനുകുമാര്‍ മോദിയെ ഉടന്‍ നാട്ടിലെത്തിക്കും.
രഖിലിനെ മുനവറില് എത്തിച്ചത് ഒരു ടാക്സി ഡ്രൈവറാണ്. ഈ ഡ്രൈവറെ കണ്ടെത്തുന്നതിനായി പൊലീസിന്റെ ഒരു സംഘം മുനവറില്‍ തന്നെ തുടരുകയാണ്.
ബീഹാര്‍ പൊലീസിന്‍്റെ സഹകരണത്തോടെയായിരുന്നു കോതമംഗലം പൊലീസിന്‍റെ അന്വേഷണം. ബിഹാറിലെ പാട്ന, മംഗൂര്‍ എന്നിവിടങ്ങളില്‍ പൊലീസ് അന്വേഷണം നടത്തിയിരുന്നു.
Article Categories:
Latest News