ഹെല്‍മറ്റ് വയ്ക്കാത്തതിന് ജീപ്പ് ഉടമയ്ക്ക് രണ്ട് തവണ പിഴ ചുമത്തി മോട്ടോര്‍ വാഹന വകുപ്പ്

February 12, 2024
0
Views

ഹെല്‍മറ്റ് വയ്ക്കാത്തതിന് ജീപ്പ് ഉടമയ്ക്ക് പിഴയിട്ട് മോട്ടോർ വാഹന വകുപ്പ്.

മൂന്നാർ: ഹെല്‍മറ്റ് വയ്ക്കാത്തതിന് ജീപ്പ് ഉടമയ്ക്ക് പിഴയിട്ട് മോട്ടോർ വാഹന വകുപ്പ്. മണ്‍റോഡുകള്‍ മാത്രമുള്ള ഇടമലക്കുടിയിലൂടെ ജീപ്പ് ഓടിക്കുന്ന യുവാവിനാണ്് ഹെല്‍മറ്റ് വയ്ക്കാത്തതിനു പിഴ ചുമത്തി മോട്ടർ വാഹന വകുപ്പ് നോട്ടിസ് അയച്ചത്.

കഴിഞ്ഞ വെള്ളിയാഴ്ച രണ്ട് തവണ ഹെല്‍മറ്റ് വയ്ക്കാത്തതിന് 500 രൂപ വീതം പിഴയടയ്ക്കാനാവശ്യപ്പെട്ട് നോട്ടിസ് ലഭിച്ചത്.

രാജമല പെട്ടിമുടി സ്വദേശി പി.കാർത്തിക്കിന്റെ ഉടമസ്ഥതയിലുള്ള KL14അ7997 നമ്ബറുള്ള ജീപ്പിന്റെ പേരിലാണു നോട്ടീസ് എത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച പകല്‍ 10.35, 1.35 എന്നീ സമയങ്ങളില്‍ നിയമലംഘനം നടന്നതായാണു നോട്ടിസിലുള്ളത്. എന്നാല്‍ വെള്ളിയാഴ്ച പത്തുമണിക്ക് ഇടമലക്കുടിയില്‍ ഏലയ്ക്ക കയറ്റിക്കൊണ്ടുവരാനായി പോയതായിരുന്നുവെന്നും നോട്ടിസില്‍ നിയമലംഘനം നടന്ന സമയത്ത് ഇഡലിപ്പാറയ്ക്കു സമീപമുള്ള കേപ്പക്കാട്ട് ആയിരുന്നുവെന്നും കാർത്തിക് പറഞ്ഞു.

ഇവിടെ വർഷങ്ങളായി തകർന്നുകിടക്കുന്ന മണ്‍റോഡ് മാത്രമാണുള്ളത്. എഐ ക്യാമറ പോയിട്ട് കൃത്യമായി വൈദ്യുതി പോലും എത്താത്ത സ്ഥലമാണിത്. ഇടമലക്കുടിയില്‍ പോയി മടങ്ങി മൂന്നാറില്‍ എത്തിയപ്പോഴാണു ഫോണില്‍ മെസേജ് ലഭിച്ചതെന്നു കാർത്തിക് പറഞ്ഞു. പെട്ടിമുടി ദുരന്തത്തില്‍ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട യുവാവാണു കാർത്തിക്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *