പതിവായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം ക്യാരറ്റ്

October 6, 2023
47
Views

നിരവധി പോഷക ഗുണങ്ങള്‍ അടങ്ങിയ പച്ചക്കറിയാണ് ക്യാരറ്റ്.

നിരവധി പോഷക ഗുണങ്ങള്‍ അടങ്ങിയ പച്ചക്കറിയാണ് ക്യാരറ്റ്. വിറ്റാമിൻ എ, സി, കെ, ബി 6, ബയോട്ടിൻ പൊട്ടാസ്യം ഫൈബര്‍ എന്നിവയാല്‍ സമ്ബന്നമാണ് ക്യാരറ്റ്.

ദിവസവും ഭക്ഷണത്തില്‍ ക്യാരറ്റ് ഉള്‍പ്പെടുത്തുന്നത് വളരെയധികം നല്ലതാണ്. രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാൻ സഹായിക്കുന്ന ആന്റി ഓക്സിഡന്റുകളും വിറ്റാമിൻ എന്നിവ ക്യാരറ്റില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.

കാഴ്ചശക്തി വര്‍ദ്ധിപ്പിക്കാൻ സഹായിക്കുന്ന വിറ്റാമിൻ എ യും ക്യാരറ്റില്‍ അടങ്ങിയിട്ടുണ്ട്. അതുപോലെതന്നെ കണ്ണുകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന ബീറ്റാ കരോട്ടിൻ, ലൂട്ടീൻ എന്നിവയെല്ലാം ക്യാരറ്റ് ധാരാളമായി അടങ്ങിയിട്ടുണ്ട്. ഹൃദയാരോഗ്യത്തെ സംരക്ഷിക്കാൻ ക്യാരറ്റ് ദിനവും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യും. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിനും കൊളസ്ട്രോള്‍ കുറയ്‌ക്കുന്നതിനും ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും പൊട്ടാസ്യം ധാരാളം അടങ്ങിയ ക്യാരറ്റ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് സഹായിക്കും.

ഗ്ലൈസമിക് സൂചിക കുറവായ ക്യാരറ്റ് ദിനവും കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഇനി നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു. അതുപോലെതന്നെ വണ്ണം കുറയ്‌ക്കാൻ ആഗ്രഹിക്കുന്നവര്‍ക്ക് കലോറി വളരെ കുറഞ്ഞതും ഫൈബര്‍ ധാരാളമായി അടങ്ങിയതുമായ ക്യാരറ്റ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് വളരെ നല്ലതാണ്. വളരെ ശക്തിയേറിയ ആന്റി ഓക്സിഡന്റുകള്‍ ആയ ബീറ്റാ കരോട്ടിൻ ധാരാളമായി അടങ്ങിയിട്ടുള്ളതിനാല്‍ ചര്‍മ്മത്തിന് ആരോഗ്യം പ്രധാനം ചെയ്യുന്നതിനും ക്യാരറ്റ് സഹായിക്കും.

Article Categories:
Health · Latest News

Leave a Reply

Your email address will not be published. Required fields are marked *