ഒരു ​ഗ്ലാസ് ജീരകവെള്ളം വരുത്തുന്ന മാറ്റങ്ങൾ

February 25, 2022
332
Views

ശരീരത്തിന് ആവശ്യമായത്ര വെള്ളം ദിവസവും കുടിക്കേണ്ടത് അത്യാവശ്യമാണ് .ശരീരത്തിന് ഭക്ഷണം പോലെ തന്നെ അത്യാവശ്യമായ ഒന്നാണ് വെള്ളം കുടിയ്ക്കുകയെന്നതും. പല ചേരുവകളും ചേർത്ത് ദിവസവും കുടിക്കാനുള്ള വെള്ളം തയ്യാറാക്കാറുണ്ട്. ഇതിൽ ജീരകം ഇട്ട് തിളപ്പിക്കുന്ന പതിവും ചിലർക്കുണ്ട്. എന്നാൽ ദിവസവും ജീരക വെള്ളം കുടിയ്ക്കുന്നത് ശരീരത്തിന് നല്‍കുന്ന ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാമോ? ജീരകം കുടലിന്റെ ആരോഗ്യത്തിന് നല്ലതാണ്. ഇത് ദഹന പ്രക്രിയയെ സഹായിക്കുന്ന പാൻക്രിയാറ്റിക് എൻസൈമുകളെ പ്രോത്സാഹിപ്പിക്കുന്നു. ജീരകത്തിൽ കാണപ്പെടുന്ന തൈമോൾ എന്ന സംയുക്തം ഉമിനീർ ഗ്രന്ഥികളെ ഉത്തേജിപ്പിക്കുന്നു. കൊഴുപ്പ്, പഞ്ചസാര, പ്രോട്ടീൻ തുടങ്ങിയ സങ്കീർണ്ണ പോഷകങ്ങളുടെ വിഘടനത്തെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഇത് ദഹന പ്രക്രിയയെ സുഗമമാക്കുന്നു. ദഹനക്കേട്, വയറിളക്കം, മനംപുരട്ടൽ തുടങ്ങിയ പ്രശ്നങ്ങളുമായി പോരാടാൻ ഇത് സഹായിക്കുന്നു. സദ്യകളിലും മറ്റും ജീരകവെള്ളം നല്‍കുന്നതിന്റെ ഒരു കാരണം ഇതു കൂടിയാണ്.

അസിഡിറ്റി, ഗ്യാസ് പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കുന്നത് ഏറെ ഗുണകരമാണ് ഇത്. ജീരകത്തിൽ കലോറി കുറവാണ്. തടി കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് പരീക്ഷിയ്ക്കാവുന്ന ഒന്നാണ് ജീരകവെള്ളം. വെറും വയറ്റില്‍ കുടിക്കുന്നത് ഏറെ നല്ലതാണ്. അപചയ പ്രക്രിയ ശക്തിപ്പെടുത്തുന്ന ഒന്നാണ് ജീരക വെള്ളം കുടിയ്ക്കുകയെന്നത്. മെറ്റബോളിസത്തെ ത്വരിതപ്പെടുത്തുന്ന വിറ്റാമിനുകളുടെയും ധാതുക്കളുടെയും സമ്പന്നമായ ഉറവിടമാണ് ജീരകം.
വ്യായാമത്തിനൊപ്പം ജീരക വെള്ളം പതിവായി കഴിക്കുയാണെങ്കിൽ അരക്കെട്ടിന്റെ ഭാഗങ്ങളിലും വയറിലും ഉള്ള കൊഴുപ്പ് വളരെ എളുപ്പത്തിൽ ഉരുക്കി കളയാൻ സാധിക്കും. ഇതില്‍ വൈറ്റമിന്‍, വൈറ്റമിന്‍ സി, അയേണ്‍ എന്നിവയുണ്ട്. ഇതെല്ലാം ശരീരത്തിലെ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കുന്നു. ഇത് രക്തശുദ്ധിയ്ക്ക് ഏറെ നല്ലതാണ്. ജീരകം വറുത്ത് വെള്ളം തിളപ്പിച്ച് കുടിയ്ക്കുന്നത് ചുമയ്ക്കുളള പരിഹാരമാണ്. ഗര്‍ഭാശയ ശുദ്ധിയ്ക്കും ഇതേറെ നല്ലതാണ്. പനിയ്ക്കുളള നല്ല പരിഹാരമാണിത്. ജീരകത്തിലെ ഫൈറ്റോ ന്യൂട്രിയന്റ് ആയിട്ടുള്ള തൈമോക്വിനോൺ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും. ഇത് പ്രമേഹ നിയന്ത്രണത്തിന് സഹായിക്കും. മോശം കൊളസ്ട്രോൾ കുറയ്ക്കുന്നതിലൂടെ ശരീരത്തിലെ കൊഴുപ്പിന്റെ അളവിനെയും ക്രിയാത്മകമായി നിയന്ത്രിക്കുന്നു. ഇതെല്ലാം ഹൃദയാരോഗ്യത്തിന് സഹായിക്കുന്ന ഘടകങ്ങളാണ്. ശരീരത്തിലെ ടോക്‌സിനുകള്‍ പുറന്തള്ളാന്‍ ശേഷിയുള്ള ഇത് ഇതിനാല്‍ തന്നെ ആരോഗ്യത്തിനൊപ്പം ചര്‍മത്തിനും മുടിയ്ക്കും ഏറെ ഗുണകരമാണ്.

Article Categories:
Health · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *