സുജിത ഓഫീസില്‍ നിന്ന് കള്ളം പറഞ്ഞിറങ്ങിയത് വിഷ്ണുവിന്റെ വീട്ടിലേക്ക്, കൊലപാതകത്തിന്റെ യഥാര്‍ത്ഥ കാരണമെന്ത്?

August 23, 2023
29
Views

തുവ്വൂര്‍ സുജിത വധക്കേസില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്.

മലപ്പുറം: തുവ്വൂര്‍ സുജിത വധക്കേസില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. യൂത്ത് കോണ്‍ഗ്രസ് നേതാവായ വിഷ്ണുവും സഹോദരങ്ങളും സുഹൃത്തും പ്ലാൻ ചെയ്തിരുന്നത് ‘ദൃശ്യം’ മോഡല്‍ കൊലപാതകമാണെന്നാണ് പുറത്തുവരുന്ന വിവരം.

എല്ലാ കാര്യങ്ങളും വിഷ്ണുവിന്റെ പിതാവും അറിഞ്ഞിരുന്നു.

വീടിന്റെ പിന്നില്‍ മാലിന്യമിടുന്ന കുഴി വലുതാക്കി, കൈകാലുകള്‍ കെട്ടിയിട്ട് പ്ലാസ്റ്റിക് കവറിലാക്കിയ യുവതിയുടെ മൃതദേഹം കുഴിച്ചട്ടു. ശേഷം മണ്ണിട്ട് നികത്തി. ഇവിടെ കുളിമുറി പണിയാനായിരുന്നു പ്രതികളുടെ പദ്ധതി. ഇതിനായി മെറ്റലും ഹോളോബ്രിക്സും ഇറക്കുകയും ചെയ്‌തിരുന്നു.

വിഷ്ണുവിന് സുജിതയെ നേരത്തേ പരിചയമുണ്ടായിരുന്നു. പതിനൊന്നാം തീയതിയാണ് യുവതിയെ കാണാതായത്. രാവിലെ ജോലിക്ക് പോയി. അവിടെ നിന്ന് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പോകുന്നെന്ന് പറഞ്ഞാണ് ഇറങ്ങിയത്. എന്നാല്‍ വിഷ്ണുവിന്റെ വീട്ടിലേക്കാണ് സുജിത പോയത്. ഇത് എന്തിനാണെന്ന് വ്യക്തമല്ല.

സുജിത എത്തുന്ന വിവരം പ്രതികള്‍ക്ക് അറിയാമായിരുന്നുവെന്നാണ് വിവരം. വീട്ടിനുള്ളില്‍ വച്ചാണ് യുവതി വിഷ്ണുവിനെ കണ്ടത്. ഈ സമയം മറ്റ് പ്രതികളെത്തി ആക്രമിക്കുകയായിരുന്നു. കയര്‍ കഴുത്തില്‍ കുരുക്കി ജനലില്‍ കെട്ടിവലിക്കുകയും ചെയ്തു. അര്‍ദ്ധരാത്രിവരെ മൃതദേഹം കട്ടിലിനടിയില്‍ ഒളിപ്പിച്ചു. ഇതിനിടയില്‍ യുവതയുടെ സ്വര്‍ണഭരണങ്ങള്‍ ഊരി, പണയംവച്ച്‌ മറ്റ് പണം മറ്റ് പ്രതികള്‍ക്ക് വീതിച്ചുനല്‍കുകയും ചെയ്തു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *