അഷ്ടമിരോഹിണി ദിവസം ഗുരുവായൂരപ്പന് അണിയാൻ സ്വര്‍ണ കിരീടം

September 4, 2023
37
Views

ഗുരുവായൂര്‍: ഗുരുവായൂരില്‍ അഷ്ടമിരോഹിണി ദിവസം ഭഗവാന് സമര്‍പ്പിക്കാനുള്ള പൊന്നിൻ കിരീടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി.

പിറന്നാള്‍ ദിവസമാണ് സ്വര്‍ണ്ണക്കിരീടം സമ്മാനിക്കുക. അഷ്ടമിരോഹിണി ദിവസം നിര്‍മ്മാല്യത്തിന് ശേഷം ഭഗവാനെ കിരീടം അണിയിക്കും.

കോയമ്ബത്തൂരില്‍ സ്വര്‍ണാഭരണ നിര്‍മ്മാണ രംഗത്തുള്ള തൃശൂര്‍ കൈനൂര്‍ തറവാട്ടില്‍ കെ.വി.രാജേഷ് ആചാരിയാണ് കിരീടം സമര്‍പ്പിക്കുന്നത്. എട്ട് ഇഞ്ച് ഉയരവും, 38 പവൻ തൂക്കവുമുള്ള കിരീടമാണിത്. അഞ്ചു മാസം മുൻപാണ് കിരീട നിര്‍മ്മാണത്തിന്റെ പണികള്‍ ആരംഭിച്ചത്. മുത്തുകളോ കല്ലുകളോ കിരീടം നിര്‍മ്മിക്കാൻ ഉപയോഗിച്ചിട്ടില്ല എന്നതും മറ്റൊരു പ്രത്യേകതയാണ്.

ചൊവ്വാഴ്ച വൈകിട്ട് ഗുരുവായൂരിലെത്തി തന്ത്രിക്ക് കിരീടം കൈമാറാനാണ് തീരുമാനം. നേരത്തെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ ഭാര്യ ദുര്‍ഗ 32 പവനുള്ള സ്വര്‍ണ്ണക്കിരീടം ഭഗവാന് സമര്‍പ്പിച്ചിരുന്നു. ചതയദിനത്തില്‍ ഭഗവാന് വഴിപാടായി 100 പവനോളം തൂക്കം വരുന്ന സ്വര്‍ണക്കിണ്ടി ലഭിച്ചിരുന്നു. ടിവിഎസ് ഗ്രൂപ്പിന്റെ വക വഴിപാടായാണ് സ്വര്‍ണ കിണ്ടി സമര്‍പ്പിച്ചത്. ഇതിന് ഏകദേശം 49,50000 രൂപയാണ് വില. നാലാം ഓണ ദിനത്തില്‍ ഉച്ചപൂജയ്‌ക്ക് മുമ്ബായാണ് സമര്‍പ്പണം നടന്നത്

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *