പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ വരച്ച ഡാനിഷ് കാര്‍ട്ടൂണിസ്റ്റ് അന്തരിച്ചു

July 19, 2021
201
Views

കോപ്പന്‍ഹേഗന്‍: ഡാനിഷ് കാര്‍ട്ടൂണിസ്റ്റ് കര്‍ട്ട് വെസ്റ്റെര്‍ഗാര്‍ഡ് (86) അന്തരിച്ചു. രോഗബാധിതനായി ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു അദ്ദേഹം. പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ വരച്ചതിന്റെ പേരില്‍ കടുത്ത വിമര്‍ശനങ്ങള്‍ക്ക് വിധേയനായ അദ്ദേഹത്തിന് നിരവധി ആക്രമണങ്ങള്‍ നേരിടേണ്ടി വന്നു .

2005 ല്‍ ആണ് ഡാനിഷ് പത്രമായ ജയ്ല്ലാന്‍ഡ്‌സ്-പോസ്റ്റണില്‍ കര്‍ട്ട് വെസ്റ്റെര്‍ഗാര്‍ഡിന്റെ വിവാദ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിക്കപ്പെട്ടത്. പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതോടെ വിവിധ മുസ്ലിം സംഘടനകളില്‍നിന്ന് ആഗോള തലത്തില്‍ കടുത്ത രീതിയില്‍ പ്രതിഷേധങ്ങള്‍ അരങ്ങേറിയിരുന്നു .

ഇതേ തുടര്‍ന്ന് ഡെന്‍മാര്‍ക്കിനെതിരേ ലോകവ്യാപക രാഷ്ട്രീയ നീക്കങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും ഇത് ഇടയാക്കി. നിരവധി സ്ഥലങ്ങളില്‍ ഡാനിഷ് എംബസികള്‍ ആക്രമിക്കപ്പെട്ടു. കലാപങ്ങളില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു. ലഷ്‌കറെ തൊയ്ബ അടക്കമുള്ള തീവ്രവാദ സംഘടനകളും ആക്രമണത്തില്‍ പങ്ക് ചേര്‍ന്നിരുന്നു .

കര്‍ട്ട് വെസ്റ്റെര്‍ഗാര്‍ഡിന് നേരെ നിരവധി വധ ഭീഷണികളും വധ ശ്രമങ്ങളും അരങ്ങേറി. തുടര്‍ന്ന് കനത്ത സുരക്ഷയില്‍ കഴിഞ്ഞിരുന്ന കര്‍ട്ടിന് നേരെ കൊലപാതക ശ്രമങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടതോടെ അദ്ദേഹം പോലീസ് സുരക്ഷയില്‍ അജ്ഞാത കേന്ദ്രത്തിലേക്ക് മാറിയിരുന്നു.

Article Categories:
World

Leave a Reply

Your email address will not be published. Required fields are marked *