മകന്‍ മരിച്ചത് അറിഞ്ഞില്ല, അമ്മ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് മൂന്ന് ദിവസം

June 18, 2023
31
Views

മകൻ മരിച്ചതറിയാതെ മൂന്ന് ദിവസം മൃതദേഹത്തിനരികില്‍ കഴിഞ്ഞ് അമ്മ.

കോഴിക്കോട്; മകൻ മരിച്ചതറിയാതെ മൂന്ന് ദിവസം മൃതദേഹത്തിനരികില്‍ കഴിഞ്ഞ് അമ്മ.

കോഴിക്കോട് വാളയത്താണ് ദാരുണസംഭവമുണ്ടായത്. കല്ലുനിര മൂന്നാംകുഴി രമേശനെ (42) ആണ് വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. പെൻഷൻ നല്‍കാൻ ബാങ്ക് ജീവനക്കാര്‍ എത്തിയപ്പോഴാണ് മരണവിവരം പുറത്തറിഞ്ഞത്.

രമേശനും അമ്മ മന്ദിയുമാണ് വീട്ടില്‍ താമസിച്ചിരുന്നത്. മന്ദിയുടെ സാമൂഹിക ക്ഷേമ പെൻഷൻ നല്‍കാൻ എത്തിയതായിരുന്നു ബാങ്ക് ജീവനക്കാര്‍. ദുര്‍ഗന്ധം കാരണം അകത്തു കയറി നോക്കിയപ്പോഴാണ് രമേശനെ കട്ടിലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 3 ദിവസം പഴക്കമുണ്ടെന്നാണ് കരുതുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *