തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ എട്ടുവയസുകാരന്‍ മരിച്ചു

May 20, 2023
25
Views

തെലുങ്കാനയില്‍ തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ എട്ടുവയസുകാരന്‍ മരിച്ചു

ഹൈദരാബാദ്: തെലുങ്കാനയില്‍ തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ എട്ടുവയസുകാരന്‍ മരിച്ചു. വാറങ്കല്‍ നഗരത്തിലെ കാസിപേട്ട് റെയില്‍വേ സ്റ്റേഷനിലാണു സംഭവം.

പ്രാഥമികകൃത്യം നിര്‍വഹിക്കാനെത്തിയ കുട്ടിയെ ഒരു കൂട്ടം നായ്ക്കള്‍ കടിച്ചുകൊല്ലുകയായിരുന്നുവെന്നു ബിആര്‍എസ് എംഎല്‍എ ഡി. വിനയ് ഭാസ്കര്‍ പറഞ്ഞു.

യുപി സ്വദേശികളുടെ മകനാണു മരിച്ചത്. കുട്ടിയുടെ കഴുത്തിനാണു ഗുരുതര പരിക്കേറ്റത്. ഫെബ്രുവരിയില്‍ വാറങ്കലില്‍ നാലു വയസുകാരന്‍ തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് വ്യാപക പ്രതിഷേധം അരങ്ങേറിയിരുന്നു.

Article Categories:
India

Leave a Reply

Your email address will not be published. Required fields are marked *