മഹാരാഷ്​ട്രയില്‍ ഡെല്‍റ്റ പ്ലസ്​ ബാധിച്ച്‌​ മരിച്ചവരുടെ എണ്ണം അഞ്ചായി; ഇതുവരെ സ്​ഥിരീകരിച്ചത്​ 66 കേസുകള്‍

August 14, 2021
160
Views

മുംബൈ: മഹാരാഷ്​ട്രയില്‍ കൊറോണ വൈറസി​െന്‍റ വകഭേദമായ ഡെല്‍റ്റ പ്ലസ്​ ബാധിച്ച്‌​ മരിച്ചവരുടെ എണ്ണം അഞ്ചായി. രത്​നഗിരിയിലാണ്​ രണ്ടുമരണം, മുംബൈ, ബീഡ്​, റായ്​ഗഡ്​ എന്നിവിടങ്ങളില്‍ ഒരു മരണം വീതവും സ്​ഥിരീകരിച്ചു.

65 വയസിന്​ മുകളിലുള്ള മറ്റ്​ അസുഖബാധിതരാണ്​ മരിച്ചവര്‍. മരിച്ചവരില്‍ രണ്ടുപേര്‍ വാക്​സി​ന്‍റ 1 ഡോസും രണ്ടുപേര്‍ രണ്ടു ഡോസും സ്വീകരിച്ചിരുന്നു. ഒരാള്‍ വാക്​സിന്‍ സ്വീകരിച്ചിരുന്നോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

മഹാരാഷ്​ട്രയില്‍ 66​ പേര്‍ക്കാണ്​ ഇതുവരെ ഡെല്‍റ്റ പ്ലസ്​ വകഭേദം സ്​ഥിരീകരിച്ചത്​. വെള്ളിയാഴ്​ച ഒരു കേസ്​ റിപ്പോര്‍ട്ട്​ ചെയ്യുകയും ഒരാള്‍ രോഗമുക്തി ​നേടുകയും ചെയ്​തിരുന്നു.

ആഗസ്​റ്റ്​ എട്ടുവരെ 45 ഡെല്‍റ്റ പ്ലസ്​ കേസുകളാണ്​ ഇവിടെ സ്​ഥിരീകരിച്ചിരുന്നത്​. രോഗം സ്​ഥിരീകരിച്ചവരില്‍ 32 പേര്‍ പുരുഷന്‍മാരാണ്​. ബാക്കി സ്​ത്രീകളും. ഇതില്‍ ഏഴുപേര്‍ 18 വയസില്‍ താഴെയുള്ളവരാണ്​.

മുംബൈ, പുണെ ഉള്‍പ്പെടെയുള്ള നഗരങ്ങളിലാണ്​ പുതിയ ഡെല്‍റ്റ പ്ലസ്​ കേസുകള്‍ പുതുതായി സ്​ഥിരീകരിക്കുന്നത്​.

Article Categories:
Health · India · Latest News

Leave a Reply

Your email address will not be published. Required fields are marked *