സ്‌പിന്നില്‍ തീര്‍ന്നു ; രാജസ്ഥാന്‍ റോയല്‍സ്‌ മൂക്കുകുത്തി

May 6, 2023
17
Views

റഷീദ് ഖാന്റെയും നൂര്‍ അഹമ്മദിന്റെയും സ്പിന്‍ ബൗളിങ്ങിനുമുന്നില്‍ രാജസ്ഥാന്‍ റോയല്‍സ് മൂക്കുകുത്തി.

ജയ്പുര്‍

റഷീദ് ഖാന്റെയും നൂര്‍ അഹമ്മദിന്റെയും സ്പിന്‍ ബൗളിങ്ങിനുമുന്നില്‍ രാജസ്ഥാന്‍ റോയല്‍സ് മൂക്കുകുത്തി.

ഐപിഎല്‍ ക്രിക്കറ്റില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ വെറും 118 റണ്ണിന് രാജസ്ഥാന്‍ കൂടാരം കയറി. 17.5 ഓവറിലാണ് പുറത്തായത്. ഇരുപത് പന്തില്‍ 30 റണ്ണെടുത്ത ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ രാജസ്ഥാന്റെ ടോപ് സ്കോററായി.

ഗുജറാത്തിനുവേണ്ടി റഷീദ് ഖാന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. നാലോവറില്‍ 13 റണ്‍ മാത്രം വഴങ്ങിയാണ് അഫ്ഗാനിസ്ഥാന്‍ സ്പിന്നറുടെ നേട്ടം. മറ്റൊരു അഫ്ഗാന്‍ സ്പിന്നര്‍ നൂര്‍ അഹമ്മദ് രണ്ട് വിക്കറ്റ് നേടി.

ടോസ് നേടിയ സഞ്ജു ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ജോസ് ബട്ലറെ (6 പന്തില്‍ 8) വേഗം നഷ്ടമായെങ്കിലും സഞ്ജുവും യശസ്വി ജയ്സ്വാളും ചേര്‍ന്നുള്ള കൂട്ടുകെട്ട് രാജസ്ഥാന് പ്രതീക്ഷ നല്‍കി. എന്നാല്‍, യശസ്വിയുടെ റണ്ണൗട്ട് കളിയുടെ ഗതി മാറ്റി. സഞ്ജു പന്ത് തട്ടിയിട്ട് ഓടാന്‍ തുടങ്ങി പിന്‍വലിയുകായിരുന്നു. എന്നാല്‍, യശസ്വി ഓട്ടം നിര്‍ത്തിയില്ല. മോഹിത് ശര്‍മയുടെ ത്രോ പിടിച്ചെടുത്ത് റഷീദ് ഈ ഇടംകൈയന്‍ ബാറ്ററെ മടക്കി. ഒരു സിക്സറും മൂന്ന് ഫോറുമായി തുടങ്ങിയ സഞ്ജു ഒരിക്കല്‍ക്കൂടി മോശം പന്തില്‍ മോശം ഷോട്ടിന് ശ്രമിച്ച്‌ പുറത്തായി. സ്വാധീനതാരമായി എത്തിയ റിയാന്‍ പരാഗ് (6 പന്തില്‍ 8) നിരാശപ്പെടുത്തി. 11 പന്തില്‍ 15 റണ്ണെടുത്ത പേസര്‍ ട്രെന്റ് ബോള്‍ട്ടാണ് രാജസ്ഥാന്‍ സ്കോര്‍ 100 കടത്തിയത്.

Article Categories:
Latest News · Sports

Leave a Reply

Your email address will not be published. Required fields are marked *