ഹൃദയാഘാതം: കൊടുങ്ങല്ലൂര്‍ സ്വദേശിയായ 26കാരൻ ദുബൈയില്‍ നിര്യാതനായി

September 9, 2023
29
Views

സന്ദര്‍ശന വിസയില്‍ എത്തിയ തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി യുവാവ് ദുബൈയില്‍ ഹൃദയാഘാതം മൂലം നിര്യാതനായി.

ദുബൈ: സന്ദര്‍ശന വിസയില്‍ എത്തിയ തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി യുവാവ് ദുബൈയില്‍ ഹൃദയാഘാതം മൂലം നിര്യാതനായി.

അഴീക്കോട് പുനത്ത് വീട്ടില്‍ അബ്ദുസ്സലാം ഹൈദ്രോസിന്‍റെ മകൻ നിയാസ് (26) ആണ് മരിച്ചത്. രണ്ടു മാസത്തെ വിസിറ്റിങ് വിസയില്‍ ദുബൈയില്‍ എത്തിയതായിരുന്നു.

ശനിയാഴ്ച റൂമില്‍ വിശ്രമിക്കവെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.

മാതാവ്: ജമീല. മൃതദേഹം ദുബൈ മോര്‍ച്ചറിയില്‍. നടപടികള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ഹംപാസ് ഭാരവാഹികള്‍ അറിയിച്ചു.

Article Categories:
Latest News · World

Leave a Reply

Your email address will not be published. Required fields are marked *