രണ്ടാം വരവിന് തയ്യാറെടുത്ത് ഹോണ്ട സിബിആര്‍ 150ആര്‍

February 14, 2022
249
Views

ഇന്ത്യന്‍ വിപണിയില്‍ രണ്ടാംവരവിന് തയാറെടുക്കുകയാണ് ഹോണ്ട സിബിആര്‍150ആര്‍. അതിന്റെ ഭാഗമായി പുതിയ സിബിആര്‍ 150ആര്‍ പെര്‍ഫോമന്‍സ് മോഡലിനായി കമ്ബനി പേറ്റന്റ് ഫയല്‍ ചെയ്തിട്ടുണ്ട്. ഷാര്‍പ്പ് നോസും എയറോഡൈനാമിക് ബോഡി പാനലുകളുമുള്ള ഒരു യഥാര്‍ത്ഥ റേസ് മെഷീനാണ് സിബിആര്‍ 150ആര്‍. ഹോണ്ട സിബിആര്‍ ശ്രേണിയിലെ വലിയ മോഡലുകളായ സിബിആര്‍ 500ആര്‍, സിബിആര്‍ 650ആര്‍ എന്നിവയില്‍ നിന്ന് ഡിസൈന്‍ പ്രചോദനം ഉള്‍ക്കൊണ്ടാണ് സിബിആര്‍ 150ആര്‍ കമ്ബനി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

കോംപാക്റ്റ് വിന്‍ഡ് സ്‌ക്രീന്‍, സ്‌പോര്‍ട്ടി റിയര്‍ വ്യൂ മിററുകള്‍, ലോ-സെറ്റ് വൈഡ് ഹാന്‍ഡില്‍ബാര്‍, ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, സ്‌കല്‍പ്റ്റഡ് ഫ്യുവല്‍ ടാങ്ക്, അപ്‌സ്വെപ്റ്റ് എക്‌സ്‌ഹോസ്റ്റ്, സ്റ്റെപ്പ്-അപ്പ് സീറ്റുകള്‍ എന്നിവയാണ് എന്‍ട്രി ലെവല്‍ സ്പോര്‍ട്‌സ് ബൈക്കിന്റെ പ്രധാന സവിശേഷതകള്‍. ഗോള്‍ഡന്‍ നിറത്തിലുള്ള അപ്സൈഡ് ഡൗണ്‍ ഫോര്‍ക്കുകളാണ് ഹോണ്ട സിബിആര്‍ 150ആര്‍ മോട്ടോര്‍സൈക്കിളിലെ പ്രധാന ഹൈലൈറ്റ്. ആഗോള വിപണിയിലെ നിറസാന്നിധ്യമാണ് ഈ മോഡല്‍. ഓപ്പണ്‍ റോഡുകളില്‍ ബൈക്കിന്റെ പെര്‍ഫോമന്‍സ് ആകര്‍ഷിക്കുന്നതാണ്. എന്നാല്‍ കനത്ത ട്രാഫിക്കില്‍ സഞ്ചരിക്കാന്‍ അല്‍പം ബുദ്ധിമുട്ടായിരിക്കും.

അന്താരാഷ്ട്ര വിപണികളില്‍ ഹോണ്ട സിബിആര്‍150ആര്‍ മോട്ടോര്‍സൈക്കിളിന് 149.2 സിസി, ലിക്വിഡ് കൂള്‍ഡ് ഡിഒഎച്ച്സി എഞ്ചിനാണ് തുടിപ്പേകുന്നത്. ഇത് 9,000 ആര്‍പിഎംല്‍ പരമാവധി 17.1 ബിഎച്ച്പി കരുത്തും 7,000 ആര്‍പിഎംല്‍ 14.4 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ പ്രാപ്തമാണ്.

Article Categories:
Latest News · Latest News · Technology

Leave a Reply

Your email address will not be published. Required fields are marked *