എത്ര കോടികളുണ്ടെങ്കിലും സല്യൂട്ടിന്റെ സുഖം വേറെ തന്നെയാണ്; ഇന്നസെന്റ്‌

September 16, 2021
255
Views

എസ്‌ഐയെ വിളിച്ചു വരുത്തി സല്യൂട്ട് അടിപ്പിച്ച സുരേഷ് ഗോപി എംപിയുടെ നടപടി വിവാദമായിരിക്കുകയാണ്. താനൊരു എം.പിയാണ്; മേയറല്ലെന്നും, ഒരു സല്യൂട്ടൊക്കെ ആവാം എന്നുമാണ് എസ്‌ഐയോട് വിളിച്ചു വരുത്തി പറഞ്ഞത്. ആ ശീലമൊന്നും മറക്കരുതെന്ന് ഓര്‍മ്മിപ്പിച്ച സുരേഷ് ഗോപിക്ക് എസ്‌ഐ ഉടന്‍ തന്നെ സല്യൂട്ട് നല്‍കുകയും ചെയ‌്തു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സമൂഹമാദ്ധ്യങ്ങളില്‍ സുരേഷ് ഗോപി നിറഞ്ഞു.

എന്നാല്‍ പൊലീസ് ചട്ടപ്രകാരം കേരളത്തില്‍ ജനപ്രതിനിധിക്ക് പൊലീസിന്റെ സല്യൂട്ട് അവകാശമല്ല, പ്രത്യേക പരിഗണന മാത്രമാണെന്ന വാദവുമായി ഒരു വിഭാഗം എത്തി. ചട്ടം അതാണെങ്കിലും എംപിമാര്‍ അടക്കമുള്ള ജനപ്രതിനിധികള്‍ക്ക് സല്യൂട്ട് നല്‍കുന്നത് ഒരു കീഴ്‌വഴക്കമാണെന്ന അഭിപ്രായവുമായി സുരേഷ് ഗോപി അനുകൂലികളും രംഗം കൊഴുപ്പിക്കുകയാണ്.

ഇപ്പോഴിതാ മുന്‍ എംപിയും നടനുമായ ഇന്നസെന്റിന്റെ അഭിപ്രായം വൈറലാവുകയാണ്. സുരേഷ് ഗോപി വിവാദം ഉടലെടുക്കുന്നതിന് മുമ്ബ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സല്യൂട്ടിനെ കുറിച്ചുള്ള ഇന്നസെന്റിന്റെ പരാമര്‍ശം. എംപിമാര്‍ എന്ന നിലയില്‍ തങ്ങള്‍ക്ക് ലഭിക്കുന്ന പരിഗണനയെ കുറിച്ചാണ് ഇന്നസെന്റ് വാചാലനായത്.

‘ഈ സ്ഥാനം വിടണമെന്ന് അധികമാള്‍ക്കാര്‍ക്ക് തോന്നില്ല. എംപി എന്ന ബോര്‍ഡ് വച്ച്‌ കാശ്‌മീര് വരെ പോയാലും പോകുന്നിടത്തെല്ലാം പൊലീസ് സല്യൂട്ട് ചെയ്യും. അതൊക്കെ വലിയൊരു സംഭവമാണ്. കൈയില്‍ കോടികളുണ്ടെന്ന് പറഞ്ഞാലും ഇങ്ങനെ ഒരു സൗകര്യം നമുക്ക് കിട്ടണമെന്നില്ല. നമ്മള്‍ ആളെ നിറുത്തേണ്ടി വരും. കേരളത്തിലെ എംപി എന്ന് പറഞ്ഞാല്‍ ഏതു സംസ്ഥാനത്ത് ചെന്നാലും ചാടി ഏണീറ്റ് സല്ല്യൂട്ട് ആണ്. ഇതൊക്കെ കിട്ടികഴിയുമ്ബോഴാണ് ഒന്നുകൂടി മത്സരിച്ചാലോ എന്ന് തോന്നുന്നത്’.

Article Categories:
Latest News

Leave a Reply

Your email address will not be published. Required fields are marked *