എയര്‍പോര്‍ട്ടില്‍ സെക്യുരിറ്റിയായി ജോലി ചെയ്യാന്‍ അവസരം, നിരവധി ഒഴിവുകള്‍

October 28, 2023
103
Views

എയര്‍പോര്‍ട്ട് അതോറിറ്റി കാര്‍ഗോ വിഭാഗത്തില്‍ സെക്യുരിറ്റിയായി ജോലി ചെയ്യാന്‍ അവസരം.

കോഴിക്കോട്: എയര്‍പോര്‍ട്ട് അതോറിറ്റി കാര്‍ഗോ വിഭാഗത്തില്‍ സെക്യുരിറ്റിയായി ജോലി ചെയ്യാന്‍ അവസരം. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ സബ്സിഡയറി സ്ഥാപനമായ എഎഐ കാര്‍ഗോ ലോജിസ്റ്റിക്സ് ആന്‍ഡ് അലൈഡ് സര്‍വ്വീസ് കമ്ബനിയില്‍ അസിസ്റ്റന്റ് വിഭാഗത്തിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

436 ഒഴിവുകളാണ് ഉള്ളത്. മൂന്ന് വര്‍ഷത്തേക്കാണ് കരാര്‍ നിയമനമെങ്കിലും ആവശ്യമെങ്കില്‍ നീട്ടി നല്‍കും.

കോഴിക്കോട്, ചെന്നൈ, കൊല്‍ക്കത്ത, ഗോവ, വാരണാസി, ശ്രീനഗര്‍, വഡോദര, തിരുപ്പതി, വിസാഗ്, മധുര, ട്രിച്ചി, റായ്പൂര്‍, റാഞ്ചി, ഭുവനേഷ്വര്‍, പോര്‍ട്ട് ബ്ലെയര്‍, അഗര്‍ത്തല, ഗ്വാളിയോര്‍, അമൃത്സര്‍, പൂണൈ, ഇന്‍ഡോര്‍, സൂറത്ത് എന്നിവിടങ്ങളിലായിരിക്കും നിയമനം. 60 ശതമാനം മാര്‍ക്കോടെയുള്ള പ്ലസ്ടു വിജയമാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. എസ്‌സി, എസ്‌ടിക്കാര്‍ക്ക് 55 ശതമാനം മാര്‍ക്ക് മതി. ഇംഗ്ലീഷ് ഭാഷയില്‍ പ്രാഥമിക അറിവുകള്‍ ഉണ്ടായിരിക്കണം. ഹിന്ദിയിലും പ്രാദേശിക ഭാഷയിലുമുള്ള പരിജ്ഞാനം അഭികാമ്യമാണ്.ആദ്യവര്‍ഷം 21500 രൂപയും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ 500 രൂപ വീതം വര്‍ധിപ്പിച്ച്‌ നല്‍കും. 27 വയസ്സാണ് പ്രായ പരിധി. ഉയര്‍ന്ന പ്രായപരിധിയില്‍ എസ്‌സി, എസ്‌ടിക്കാര്‍ക്ക് അഞ്ച് വര്‍ഷത്തേയും ഒബിസിക്കാര്‍ക്ക് മൂന്നു വര്‍ഷത്തേയും ഇളവുണ്ട്. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. അവസാന തിയതി നവംബര്‍ 11. കൂടുതല്‍ വിവരങ്ങള്‍ക്ക് www.aaiclas.aero എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *