കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: പ്രതി വിദേശത്തേക്ക് കടന്നതായി പൊലീസ്

July 24, 2021
127
Views

തൃശൂര്‍: കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ കോടികളുടെ വായ്പാ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി വിദേശത്തേക്ക് കടന്നതായി പൊലീസ്. നാലാം പ്രതി കിരണ്‍ ആണ് വിദേശത്തേക്ക് കടന്നത്.

അതേസമയം, പ്രതികള്‍ക്കായി ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജിതമാക്കി. ഒന്നാം പ്രതി സുനില്‍കുമാര്‍, രണ്ടാം പ്രതി ബിജു കരീം എന്നിവരുടെ ഫോണുകള്‍ സ്വിച്ച്‌ ഓഫ് ആണെന്നാണ് വിവരം.

രേഖകളില്ലാതെയും പരിധി മറികടന്നും 246 പേരാണ് കരുവന്നൂര്‍ സഹകരണ ബാങ്കില്‍നിന്നും കോടികള്‍ വായ്പയെടുത്തത്. 2014 മു​ത​ല്‍ 2020 വ​രെ​യു​ള്ള​തി​ലെ ക്ര​മ​ക്കേ​ടാ​ണ് പു​റ​ത്ത് വ​ന്നി​രി​ക്കു​ന്ന​ത്. വായ്പ അനുവദിക്കാന്‍ നല്‍കിയ അപേക്ഷകളില്‍ ബാങ്ക് പരിധിയിലെ വിലാസവും രേഖകളും കൊടുക്കുകയും വായ്പ പാസായതിന് പിന്നാലെ വിലാസമടക്കം രേഖകളില്‍ മാറ്റം വരുത്തുകയും ചെയ്തിട്ടുണ്ട്.

ബാ​ങ്ക് ക്ര​മ​ക്കേ​ട് സംബന്ധിച്ച്‌ എ​ന്‍​ഫോ​ഴ്സ്മെന്‍റ് ഡ​യ​റ​ക്ട​റേ​റ്റും ആ​ദാ​യ നി​കു​തി വ​കു​പ്പും പൊ​ലീ​സി​ല്‍​നി​ന്ന്​ വി​ശ​ദാം​ശ​ങ്ങ​ള്‍ തേ​ടിയിട്ടുണ്ട്. ബാ​ങ്കി​ല്‍ വി​ദേ​ശ​ത്തു​നി​ന്നു​ള്‍​പ്പെ​ടെ പ​ണ​മെ​ത്തി​യി​ട്ടു​ണ്ടെ​ന്ന വി​വ​ര​ത്തെ തു​ട​ര്‍​ന്നാ​ണ് എ​ന്‍​ഫോ​ഴ്സ്മെന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​െന്‍റ ന​ട​പ​ടി. സ​ഹ​ക​ര​ണ വ​കു​പ്പ്​ പ​രി​ശോ​ധ​ന​യി​ല്‍ 100 കോ​ടി​യു​ടെ വാ​യ്പ ക്ര​മ​ക്കേ​ട​ട​ക്കം 300 കോ​ടി​യി​ല​ധി​കം രൂ​പ​യു​ടെ ത​ട്ടി​പ്പ് ന​ട​ന്നി​ട്ടു​ണ്ടെ​ന്ന ആ​ക്ഷേ​പ​ത്തി​ലാ​ണ് ഇ.​ഡി​യു​ടെ ഇ​ട​പെ​ട​ല്‍.

കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ല​വി​ല്‍ ക്രൈം​ബ്രാ​ഞ്ച് പ്ര​തി​ചേ​ര്‍ത്ത ബാ​ങ്ക് ജീ​വ​ന​ക്കാ​രും പ്ര​സി​ഡ​ന്‍​റും അ​ട​ക്ക​മു​ള്ള​വ​രെ ഇ.​ഡി​യും പ്ര​തി​ചേ​ര്‍ത്തേ​ക്കും.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *