പത്തു ലക്ഷം ആരാധകരുള്ള ആദ്യത്തെ പൊലീസ് ഇന്‍സ്റ്റഗ്രാം അക്കൗണ്ടെന്ന അപൂര്‍വ നേട്ടവും കേരള പൊലീസിന്

July 18, 2021
243
Views

ഏറ്റവുമധികം പേര്‍ പിന്‍തുടരുന്ന സ്റ്റേറ്റ് പൊലീസ് ഫേസ്ബുക്ക് പേജ് എന്ന നേട്ടത്തിന് ശേഷം പത്തു ലക്ഷം ആരാധകരുള്ള ആദ്യത്തെ പൊലീസ് ഇന്‍സ്റ്റഗ്രാം അക്കൗണ്ടെന്ന അപൂര്‍വ നേട്ടവും കേരള പൊലീസിന് സ്വന്തമായി. രാജ്യത്തെ പ്രധാന പൊലീസ് സേനകളായ മുംബൈ പൊലീസിനെയും ബംഗളുരു സിറ്റി പൊലീസിനെയും ബഹുദൂരം പിന്നിലാക്കിയാണ് കേരള പൊലീസിന്റെ ഈ ശ്രദ്ധേയമായ മുന്നേറ്റം. രാജ്യാന്തരതലത്തില്‍ ഇന്റര്‍പോളിന്റെയും ന്യൂയോര്‍ക്ക് പൊലീസിന്റെയും ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ പിന്‍തുടരുന്നത് അഞ്ചു ലക്ഷത്തില്‍ താഴെ ആളുകള്‍ മാത്രമാണ്.

2018ല്‍ പൊലീസ് ആസ്ഥാനത്ത് ആരംഭിച്ച സോഷ്യല്‍ മീഡിയ സെല്ലിന്റെ കീഴില്‍ പൊലീസിന്റെ നവമാധ്യമ ഇടപെടലുകള്‍ ഏറെ ജനപ്രീതിയാര്‍ജിക്കുകയുണ്ടായി. കൗമാരക്കാര്‍ ഏറ്റവുമധികം ഉപയോഗിക്കുന്ന ഇന്‍സ്റ്റഗ്രാമില്‍ അവരുടെ അഭിരുചികള്‍ക്കനുസൃതമായ തരത്തില്‍ തയ്യാറാക്കിയ പൊലീസിന്റെ ബോധവല്‍ക്കരണ പോസ്റ്റുകളും ചെറുവീഡിയോകളും വന്‍ ഹിറ്റുകളായി.

എഡിജിപി മനോജ് എബ്രഹാമിന്റെ മേല്‍നോട്ടത്തിലുള്ള സോഷ്യല്‍ മീഡിയ സെല്ലില്‍ എഎസ്‌ഐ കമല്‍നാഥ്, സീനിയര്‍ സിപിഒമാരായ ബിമല്‍ വി എസ്, സന്തോഷ് പി എസ്, സിപിഒമാരായ അരുണ്‍ ബി ടി, സന്തോഷ് കെ, അഖില്‍, നിധീഷ് എന്നീ ഉദ്യോഗസ്ഥരാണുള്ളത്.

Article Tags:
·
Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *