വ്യാപക പ്രതിഷേധം: കോവളം ബൈപ്പാസിൽ ടോൾ പിരിവ് അനിശ്ചിതകാലത്തേത്ത് മാറ്റിവച്ചു

August 18, 2021
325
Views

തിരുവനന്തപുരം: കോവളം ബൈപ്പാസിൽ ടോൾ പിരിവ് അനിശ്ചിതകാലത്തേത്ത് മാറ്റിവച്ചു. ടോൾ പിരിവിനെതിരെ വ്യാപക പ്രതിഷേധം ഉണ്ടായതിമനെത്തുടർന്നാണ് ദേശീയ പാത അഥോറിറ്റിയുടെ നടപടി. ജില്ലാ ഭരണകൂടം ജനപ്രതിനിധികളുമായി ചർച്ച നടത്തിയ ശേഷം മാത്രം ടോൾ പിരിവെന്നും ദേശീയ പാത അഥോറിറ്റി തീരുമാനിച്ചു.

പണി പൂർത്തിയാക്കാതെ ടോൾ പിരിവ് അംഗീകരിക്കില്ലെന്നാരോപിച്ചായിരുന്നു പ്രതിഷേധം. കോൺ​ഗ്രസ് സി പി എം പ്രവർത്തകരാണ് പ്രതിഷേധം നടത്തിയത്.

പുതിയ ടോൾ നിരക്ക് അനുസരിച്ച് കാർ, ജീപ്പ്, വാൻ, ലൈറ്റ് മോട്ടോർ വാഹനങ്ങൾക്ക് ഒരു വശത്തേക്ക് പോകാൻ 70 രൂപ നൽകണം. ബസ്, ട്രക്ക് എന്നിവയ്ക്ക് 235രൂപയും നൽകണം. ഇരുപത് കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവർ 280 രൂപ അടച്ച് പാസ് എടുക്കണമെന്നുമായിരുന്നു തീരുമാനം.

അതേസമയം ഇരുപത്തിയഞ്ച് കിലോമീറ്റർ ചുറ്റളവിൽ ഉളളവർക്ക് സൗജന്യ പാസ് നൽകണമെന്നതാണ് പ്രതിഷേധക്കാരുടെ ഒരു ആവശ്യം. റോഡ് പഴയതണെന്നും അൽപം വീതി കൂട്ടിയതിന് ജനങ്ങളിൽ നിന്ന് പണം പിരിക്കുന്നത് ന്യായമല്ലെന്നും പ്രതിഷേധക്കാർ പറയുന്നു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *