ചാണകമെന്ന വിളി നിർത്തരുത് ; അതിൽ അഭിമാനമുണ്ട്; തുടരണമെന്ന് സുരേഷ് ഗോപി

August 18, 2021
250
Views

കൊച്ചി : ചാണകമെന്ന് വിളിക്കുന്നതിൽ അഭിമാനം മാത്രമാണ് ഉള്ളതെന്ന് രാജ്യസഭാ എംപി സുരേഷ് ഗോപി. ചാണകം എന്ന വിളിയിൽ അതൃപ്തി ഇല്ല. കേൾക്കുന്നതിൽ ഭയങ്കര സന്തോഷമുണ്ട്. ആ വിളി നിർത്തരുതെന്നും അങ്ങനെതന്നെ വിളിച്ചുകൊള്ളാനും അദ്ദേഹം പറഞ്ഞു. എറണാകുളം പാവക്കുളം ക്ഷേത്രത്തിൽ വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച ഗോ രക്ഷാ യാത്രയുടെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു താരം.

ബിജെപി നേതാവായതിന് പിന്നാലെയാണ് നടൻ സുരേഷ് ഗോപിയെ ജനങ്ങൾ കളിയാക്കി വിളിക്കാൻ ആരംഭിച്ചത്. എന്നാൽ തനിക്ക് അതിൽ ഒരു പ്രശ്‌നവും ഇല്ലെന്ന് താരം പറയുന്നു. നേരത്തെ വ്ലോഗർമാരായ ഈ ബുൾ ജെറ്റ് സഹോദരന്മാരെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് വിളിച്ചയാളോട് താൻ ചാണകമല്ലേ തന്നെ വിളിക്കേണ്ട എന്നാണ് സുരേഷ് ഗോപി പറഞ്ഞത്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *