മീ ടൂ ആരോപണം; ശ്രീകാന്ത് വെട്ടിയാറിനെതിരെ ഒടുവിൽ പീഡന കേസ്

January 18, 2022
157
Views

കൊച്ചി: വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ വ്ളോഗറായ ശ്രീകാന്ത് വെട്ടിയാർക്കെതിരേ പോലീസ് കേസെടുത്തു. കൊല്ലം സ്വദേശിനിയുടെ പരാതിയിലാണ് എറണാകുളം സെൻട്രൽ പോലീസ് ബലാത്സംഗക്കുറ്റം ചുമത്തി കേസെടുത്തത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.

കൊച്ചിയിലെ ഹോട്ടലുകളിലും ആലുവയിലെ ഫ്ളാറ്റിലും എത്തിച്ച് ശ്രീകാന്ത് വെട്ടിയാർ പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്. വിവാഹവാഗ്ദാനം നൽകിയായിരുന്നു പീഡനമെന്നും പരാതിയിലുണ്ട്.

ദിവസങ്ങൾക്ക് മുമ്പേ സാമൂഹികമാധ്യമങ്ങളിൽ ശ്രീകാന്ത് വെട്ടിയാർക്കെതിരേ ‘മീടൂ’ ആരോപണങ്ങൾ ഉയർന്നിരുന്നു. ഈ ആരോപണങ്ങൾ ഉന്നയിച്ചവരിലൊരാളാണ് ചൊവ്വാഴ്ച എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിലെത്തി നേരിട്ട് പരാതി നൽകിയത്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *