പാലക്കാട് ‘കഞ്ചാവ് ബിസ്ക്കറ്റ്’ പിടികൂടി; കേരളത്തില്‍ ആദ്യം

August 28, 2023
34
Views

റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ബിസ്ക്കറ്റ് രൂപത്തിലാക്കിയ കഞ്ചാവ് പിടികൂടി.

പാലക്കാട്: റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ബിസ്ക്കറ്റ് രൂപത്തിലാക്കിയ കഞ്ചാവ് പിടികൂടി. ധൻബാദ് – ആലപ്പുഴ എക്പ്രസ് ട്രെയിനില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്.

ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ബാഗില്‍ നിന്നുമാണ് ബിസ്ക്കറ്റ് കണ്ടെത്തിയത്. കേരളത്തിലാദ്യമായാണ് ബിസ്ക്കറ്റ് രൂപത്തിലാക്കി കടത്താൻ ശ്രമിച്ച കഞ്ചാവ് പിടികൂടുന്നത്.മാരിലൈറ്റിന്റെ ബിസ്കറ്റ് പാക്കറ്റില്‍ ബിസ്‌ക്കറ്റിന്റെ അതേ രൂപത്തിലായിരുന്നു കഞ്ചാവ് ഒളിപ്പിച്ചത്. 6 ബിസ്കറ്റ് പാക്കറ്റുകളിലായി 22 കവറുകളില്‍ തിരിച്ചറിയാൻ കഴിയാത്ത നിലയിലായിരുന്നു കഞ്ചാവ് ഉണ്ടായിരുന്നത്.പുതിയ ബിസ്‌ക്കറ്റ് പാക്കറ്റ് കൃത്യമായി പൊളിച്ച്‌ അതില്‍ കഞ്ചാവ് കയറ്റിവെച്ച്‌ സെലോടോപ്പും സ്റ്റാപ്ലെയറും അടച്ച നിലയിലാണ് കണ്ടത്തിയത്. സംഭവത്തില്‍ അന്വേഷണം നടക്കുന്നുണ്ട്. ആരാണ് ഇതിന് പിന്നില്‍ എന്നത് ആര്‍പിഎഫ് അന്വേഷിക്കുന്നു. കുറ്റവാളികളെ ഉടന്‍ പിടികൂടുമെന്ന് ആര്‍പിഎഫ് അറിയിച്ചു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *