കേരളത്തില്‍ പുതിയ 5 നഴ്‌സിംഗ് കോളജുകള്‍ക്ക് അനുമതി ലഭിച്ചതായി റിപ്പോര്‍ട്ട്

July 18, 2023
35
Views

കേരളത്തില്‍ പുതിയ 5 നഴ്‌സിംഗ് കോളജുകള്‍ക്ക് അനുമതി ലഭിച്ചതായി റിപ്പോര്‍ട്ട്.

കേരളത്തില്‍ പുതിയ 5 നഴ്‌സിംഗ് കോളജുകള്‍ക്ക് അനുമതി ലഭിച്ചതായി റിപ്പോര്‍ട്ട്. പത്തനംതിട്ട, ഇടുക്കി, വയനാട്, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളില്‍ നഴ്സിങ് കോളജ് ആരംഭിക്കും എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്.

കിടത്തിച്ചികിത്സ ആരംഭിക്കാത്തതും ഇനിയും സ്ഥലം ഏറ്റെടുക്കാത്തതുമായ രണ്ടെണ്ണം ഉള്‍പ്പെടെ 5 മെഡിക്കല്‍ കോളജുകളുടെ ഭാഗമായി നഴ്സിങ് കോളജ് ആരംഭിക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചു. 5 നഴ്സിങ് കോളജുകള്‍ ആരംഭിക്കാൻ ബജറ്റില്‍ 20 കോടി രൂപ നീക്കിവച്ചതിന്റെ ആദ്യപടിയാണിത് എന്നാണ് അടുത്ത വൃത്തങ്ങളില്‍ നിന്നും അറിയുന്നത്.

നാഷനല്‍ മെഡിക്കല്‍ കമ്മിഷന്റെ അനുമതി ലഭിക്കുന്ന മുറയ്ക്കു വയനാട്, കാസര്‍കോട് മെഡിക്കല്‍ കോളജുകളുടെ പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് ഉത്തരവിലുള്ളത്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *