തന്റെ സാമ്പത്തിക കാര്യങ്ങള്‍ നോക്കിയിരുന്നത് അച്ഛന്‍, അഭിഷേകിന്റെ കാര്യങ്ങള്‍ അറിയില്ല, ഐശ്വര്യാറായിയെ വീണ്ടും ചോദ്യം ചെയ്യും

December 21, 2021
183
Views

ന്യൂഡല്‍ഹി: പനാമ പേപ്പര്‍ കേസില്‍ ചോദ്യം ചെയ്യലിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. 2004 – 2006 വര്‍ഷങ്ങളില്‍ ഐശ്വര്യ റായ് നടത്തിയ വിദേശയാത്രകളെ സംബന്ധിച്ച്‌ വിവരങ്ങള്‍ ഇഡി തേടി. 2005 ജൂണില്‍ ദുബായ് നടത്തിയ അമിക്ക് പാര്‍ട്നെഴ്‌സ് കമ്ബനിയുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗം സംബന്ധിച്ച വിവരങ്ങളും ആരാഞ്ഞു. അമിക്ക് പാര്‍ട്നെഴ്‌സ് കമ്ബനിയുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിന്റെ മിനിട്‍സും ഇഡി ചോദ്യം ചെയ്യലില്‍ ഹാജരാക്കി.

തന്റെ സാമ്ബത്തിക കാര്യങ്ങള്‍ നോക്കിയിരുന്നത് അച്ഛനായിരുന്നുവെന്ന് ഐശ്വര്യ മൊഴി നല്‍കിയെന്ന് ഇഡി വൃത്തങ്ങള്‍ അറിയിക്കുന്നു. കമ്ബനിയെ കുറിച്ച്‌ കൂടൂതല്‍ കാര്യങ്ങള്‍ അറിയില്ലെന്ന് ഐശ്വര്യ റായ് ചോദ്യം ചെയ്യലില്‍ പറഞ്ഞെന്നുമാണ് വിവരം. വിദേശ നാണയ വിനിമയ ചട്ടം ലംഘിച്ച കേസിലാണ് മുന്‍ ലോകസുന്ദരിയെ കേന്ദ്ര അന്വേഷണ ഏജന്‍സി ചോദ്യം ചെയ്‍തത്.

ഭര്‍ത്താവായ അഭിഷേകന്‍ ബച്ചന്റെ വിദേശ നിക്ഷേപത്തെ കുറിച്ചുള്ള വിവരങ്ങളും തേടിയെന്നാണ് റിപ്പോര്‍ട്ട്. പനാമ പേപ്പര്‍ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് ബോളിവു‍ഡ് നടി ഐശ്വര്യ റായ് ഹാജരാകണമെന്ന് അന്വേഷണ ഏജന്‍സി നോട്ടീസ് നല്‍കുകയായിരുന്നു. പനാമ പേപ്പര്‍ കേസ് അന്വേഷിക്കുന്ന ഇഡി, ആദായനികുതി വകുപ്പ് അടക്കം വിവിധ ഏജന്‍സികളുടെ ഉദ്യോഗസ്ഥര്‍ അടങ്ങുന്ന പ്രത്യേക സംഘമാണ് ഐശ്വര്യ റായിക്ക് ചോദ്യം ചെയ്യലിന് നോട്ടീസ് നല്‍കിയത്. രണ്ട് തവണ കേസുമായി ബന്ധപ്പെട്ട് ഐശ്വര്യ റായ്ക്ക് നോട്ടീസ് അയച്ചിരുന്നെങ്കിലും ഹാജരായിരുന്നില്ല.

ഒരു മാസം മുമ്ബ് അഭിഷേക് ബച്ചനും ഇ ഡി ഓഫീസിലെത്തിയിരുന്നു.നികുതി വെട്ടിച്ച പണം വിവിധ ബിനാമി പേപ്പര്‍ കമ്ബനികളില്‍ നിക്ഷേപിച്ച്‌ വെളുപ്പിച്ചെന്നാണ് ആരോപണം. പനാമ പേപ്പര്‍ രേഖകളില്‍ ലോക നേതാക്കളും രാഷ്‍ട്രീയപ്രമുഖരും ഇന്ത്യയില്‍ നിന്നുള്ള ബോളിവുഡ് താരങ്ങളും, കായിക താരങ്ങളും ഉള്‍പ്പെട്ടിരുന്നു. 2016 ല്‍ ഇതുമായി ബന്ധപ്പട്ട് 1048 ഇന്ത്യക്കാരുടെ പേരുകളാണ് പുറത്ത് വന്നത്.

മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്‍മായായ ഐസിഐജെയാണിത് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിട്ടത്. അതേസമയം ഇന്നലെ ബിജെപിക്കെതിരെ രാജ്യസഭയില്‍ മുന്‍ നടിയും സമാജ് വാദി പാര്‍ട്ടി എംപിയുമായ ജയാ ബച്ചന്‍ പൊട്ടിത്തെറിക്കുകയും ശാപവാക്കുകള്‍ ഉന്നയിക്കുകയും ചെയ്തിരുന്നു.

Article Categories:
Entertainments · India · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *