കാനഡയില്‍ വിമാനപകടം; രണ്ട് ഇന്ത്യൻ പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം

October 8, 2023
50
Views

കാനഡയില്‍ വിമാനപകടത്തില്‍ രണ്ട് പൈലറ്റുമാര്‍ മരിച്ചതായി കനേഡിയൻ പോലീസ്.

ഒട്ടാവ: കാനഡയില്‍ വിമാനപകടത്തില്‍ രണ്ട് പൈലറ്റുമാര്‍ മരിച്ചതായി കനേഡിയൻ പോലീസ്. ചില്ലിവാക്കില്‍ ബ്രിട്ടീഷ് കൊളംബിയയില്‍ ഇരട്ട-എഞ്ചിൻ ഘടിപ്പ ലൈറ്റ്് വിമാനം തകര്‍ന്നാണ് രണ്ട് ട്രെയിനി പൈലറ്റുമാരുടെ ജീവൻ നഷ്ടമായത്.

മുംബൈ സ്വദേശികളായ അഭയ് ഗദ്രൂ, യാഷ് വിജയ് രാമുഗഡെ എന്നിവരാണ് മരിച്ചതെന്ന് പോലീസ് അറിയിച്ചു.

വിമാനം അപകടത്തില്‍ പെടാനുള്ളതിന്റെ പിന്നിലെ കാരണം വ്യക്തമല്ലെന്നാണ് പ്രാഥമിക വിവരം. അപകടത്തില്‍ പ്രദേശവാസികള്‍ക്കോ മറ്റോ പരിക്കേറ്റിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു. ഇരുവരും മാത്രമാണ് അപകട സമയം വിമാനത്തിലുണ്ടായിരുന്നത്. ഇന്ത്യൻ സമയം പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം. മരണപ്പെട്ടവരുടെ കുടുംബങ്ങളെ വിവരമറിയിക്കാനുള്ള പരിശ്രമത്തിലാണ് റോയല്‍ കനേഡിയൻ മൗണ്ടഡ് പോലീസ്.

Article Categories:
Latest News · World

Leave a Reply

Your email address will not be published. Required fields are marked *