മൂന്ന് മന്ത്രിമാരുടെ രാജി രാഷ്ട്രപതി സ്വീകരിച്ചു; വകുപ്പുകള്‍ വീതിച്ചു നല്‍കി

December 8, 2023
42
Views

ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വിജയിച്ച കേന്ദ്രമന്ത്രിമാര്‍ രാജി വെച്ചതിനു പിന്നാലെ കേന്ദ്ര മന്ത്രിസഭയില്‍ വൻ അഴിച്ചുപണി.

ന്യൂഡല്‍ഹി: ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വിജയിച്ച കേന്ദ്രമന്ത്രിമാര്‍ രാജി വെച്ചതിനു പിന്നാലെ കേന്ദ്ര മന്ത്രിസഭയില്‍ വൻ അഴിച്ചുപണി.

നരേന്ദ്രസിങ് തോമര്‍, പ്രഹ്ലാദ് സിംഗ് പട്ടേല്‍, രേണുക സിംഗ് എന്നിവരുടെ രാജി രാഷ്ട്രപതി ദ്രൗപദി മുര്‍മു സ്വീകരിച്ചതിന് പിന്നാലെ ഇവരുടെ വകുപ്പുകള്‍ നാലുമന്ത്രിമാര്‍ക്ക് അധികചുമതലയായി വീതിച്ചുനല്‍കി.

ജലശക്തി മന്ത്രാലയത്തിന്‍റെ ചുമതല മന്ത്രി രാജീവ് ചന്ദ്രശേഖറിനും കൃഷിമന്ത്രാലയത്തിന്‍റെ ചുമതല അര്‍ജുന്‍ മുണ്ടെയ്ക്കും ഭക്ഷ്യസംസ്‌കരണ മന്ത്രാലയത്തിന്‍റെ ശോഭ കരന്തലജെയ്ക്കും ആദിവാസിക്ഷേമ മന്ത്രാലയത്തിന്‍റെ ഭാരതി പ്രവീണ്‍ പവാറിനുമാണ് നല്‍കിയത്. വകുപ്പുമാറ്റങ്ങള്‍ക്ക് അംഗീകാരം നല്‍കിക്കൊണ്ടുള്ള രാഷ്ട്രപതിയുടെ ഉത്തരവ് പുറത്തിറങ്ങിയിട്ടുണ്ട്.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *