ലോകാരോഗ്യ സംഘടനയുടെ എക്സിക്യൂട്ടീവ് ബോര്‍ഡ് അംഗമായി ഖത്തര്‍

May 30, 2023
23
Views

ലോകാരോഗ്യ സംഘടനയുടെ എക്സിക്യൂട്ടീവ് ബോര്‍ഡ് അംഗമായി ഖത്തറിനെ തിരഞ്ഞെടുത്തു.

ലോകാരോഗ്യ സംഘടനയുടെ എക്സിക്യൂട്ടീവ് ബോര്‍ഡ് അംഗമായി ഖത്തറിനെ തിരഞ്ഞെടുത്തു. ജനീവയില്‍ നടന്ന ഡബ്യൂ.എച്ച്‌.ഒയുടെ 76ാമത് വേള്‍ഡ് ഹെല്‍ത് അസംബ്ലിയിലാണ് അടുത്ത മൂന്നു വര്‍ഷത്തേക്കുള്ള ബോര്‍ഡ് അംഗമായി ഖത്തറിനെയും തെരഞ്ഞെടുത്തത്.

കിഴക്കൻ മെഡിറ്ററേനിയൻ മേഖലയെ പ്രതിനിധീകരിച്ചു കൊണ്ടാണ് അംഗത്വം. പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാൻ മുഹമ്മദ് അല്‍കുവാരിയാണ് ഖത്തറിനെ പ്രതിനിധീകരിച്ച്‌ യോഗത്തില്‍ പങ്കെടുക്കുക.

Article Categories:
World

Leave a Reply

Your email address will not be published. Required fields are marked *