ഇടയ്ക്കിടെയുള്ള തൊണ്ടവേദനയ്ക്ക് പരിഹാരം കാണാം

February 2, 2022
88
Views

തൊണ്ടവേദന സങ്കീര്‍ണ്ണമായ അവസ്ഥയിലേയ്ക്ക് നീങ്ങുന്നതിനു മുമ്പ് തന്നെ നിങ്ങള്‍ക്ക് വീട്ടില്‍ ചെയ്യാവുന്ന ചില ചികിത്സാവിധികളുണ്ട്. അവ ഏതൊക്കെയെന്ന് അറിയണ്ടേ?

തൊണ്ടവേദനയ്ക്ക് ഇഞ്ചി ഒരു മികച്ച പരിഹാരമാണെന്ന് എല്ലാവര്‍ക്കും അറിയാം. തൊണ്ടവേദന ശമിപ്പിക്കാന്‍ ചുക്ക് കാപ്പിയോളം മികച്ച പ്രതിവിധി മറ്റൊന്നില്ല. കട്ടന്‍ ചായയില്‍ ഇഞ്ചി ചേര്‍ത്ത് കുടിക്കുന്നത് തൊണ്ടവേദന ശമിപ്പിക്കാന്‍ സഹായിക്കും. ഇതിന് സഹായിക്കുന്നത് ഇഞ്ചിയുടെ ഔഷധ ഗുണങ്ങളാണ്. തൊണ്ടവേദന ഉണ്ടാക്കുന്ന വൈറസുകള്‍ക്കെതിരെ പോരാടാന്‍ ഇതില്‍ അടങ്ങിയിരിക്കുന്ന ആന്റി ബാക്റ്റീരിയല്‍ സവിശേഷതകള്‍ സഹായിക്കും.

തൊണ്ടയില്‍ ഏതെങ്കിലും രീതിയിലുള്ള അസ്വസ്ഥതകള്‍ ഉണ്ടെന്ന് പറഞ്ഞാലുടന്‍ വീട്ടിലെ മുതിര്‍ന്നവര്‍ നല്‍കുന്ന ഒരു പ്രതിവിധിയുണ്ട് – ഉപ്പുവെള്ളം വായില്‍ കൊള്ളല്‍. പഴയ ആളുകളുടെ ഒരു കഴമ്പും ഇല്ലാത്ത കാര്യമാണെന്ന് കരുതി ഇത് തള്ളിക്കളയരുത്. തൊണ്ടവേദന, തൊണ്ടയിലെ പഴുപ്പ് തുടങ്ങിയ അസ്വസ്ഥതകള്‍ വേരോടെ പിഴുതുകളയാന്‍ ഇത്രയും ഫലപ്രദമായ മറ്റൊരു മാര്‍ഗ്ഗമില്ല.

തൊണ്ടവേദനായകറ്റാന്‍ സഹായിക്കുന്ന മറ്റൊരു മികച്ച മാര്‍ഗ്ഗമായാണ് ഗ്രാമ്പുവിന്റെ ഉപയോഗം. തൊണ്ടവേദയോ തൊണ്ടയില്‍ പഴുപ്പോ ഉള്ള സാഹചര്യങ്ങളില്‍ ഒന്നോ രണ്ടോ ഗ്രാമ്പു എടുത്ത് വായിലിട്ട് അലിയിച്ച് അതിന്റെ നീര് ഇറക്കുക. ശേഷം ഗ്രാമ്പുവും ചവച്ച് ഇറക്കുക. തൊണ്ടവേദനയ്ക്ക് ഉടനടി ആശ്വാസം ലഭിക്കും.

തൊണ്ടയില്‍ പഴുപ്പുണ്ടാക്കുന്ന ബാക്റ്റീരിയകളുടെ വളര്‍ച്ചയെ തടയാന്‍ ശക്തിയുള്ള മറ്റൊരു പ്രതിവിധിയാണ് തേന്‍. തൊണ്ടവേദനയോ തൊണ്ടയില്‍ പഴുപ്പോ ഒക്കെ ഉള്ളവര്‍ തേന്‍ കഴിക്കുന്നത് ഇത്തരം അസ്വസ്ഥതകള്‍ ഇല്ലാതാക്കാന്‍ സഹായിക്കും. തേന്‍ മാത്രമായി കഴിക്കുന്നതിലും നല്ലത്, ഒരു ഗ്ലാസ് ചൂട് വെള്ളത്തില്‍ തേനും അല്പം നാരങ്ങാ നീരും ചേര്‍ത്ത് കഴിക്കുന്നതാണ് നല്ലത്. നാരങ്ങാനീര് ചേര്‍ക്കാതെയും ഇത് കുടിച്ചാലും ഗുണങ്ങള്‍ ലഭിക്കും. തേന്‍ അതേപടി കഴിച്ചാല്‍ കഫ് സിറപ്പ് കഴിക്കുന്ന അതേ ഫലം ലഭിക്കും.

Article Categories:
Health · Latest News

Leave a Reply

Your email address will not be published. Required fields are marked *