പോലീസിനെ വെല്ലുവിളിച്ച യൂട്യൂബർ ‘പൊളി സാനം’ റിച്ചാർഡ് റിച്ചുവിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

August 11, 2021
299
Views

കൊല്ലം: ‘ഇ ബുള്‍ ജെറ്റ്’ വ്‌ലോഗ് ചെയ്യുന്ന സഹോദരങ്ങളെ കണ്ണൂരില്‍ അറസ്റ്റ് ചെയ്തുമായി ബന്ധപ്പെട്ട് പൊലീസിനെയും മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരെയും സമൂഹ മാധ്യമത്തിലൂടെ അസഭ്യം പറഞ്ഞ യൂടൂബറെ കൊല്ലത്ത് നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കാവനാട് കന്നിമേല്‍ചേരി കളീയിലിത്തറ വീട്ടില്‍ റിച്ചാര്‍ഡ് റിച്ചുവിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

ഇ ബുള്‍ജറ്റിനെ പിന്തുണച്ചായിരുന്നു അധിക്ഷേപ വീഡിയോ കഴിഞ്ഞ ദിവസമാണ് റിച്ചാര്‍ഡ് തന്റെ യൂടൂബ് ചാനലിലൂടെ കേട്ടാല്‍ അറക്കുന്ന വാക്കുകള്‍ കൊണ്ടായിരുന്നു പോലീസിനെയും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെയും അസഭ്യം പറഞ്ഞത്. ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് സൈബര്‍സെല്‍ സി.ഐ മുഹമദ്ഖാന്റെ സഹായത്തോടെ ശക്തികുളങ്ങര സി.ഐ ബിജു പ്രതിയെ പിടികൂടി. 

ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ മൊബൈല്‍ ഫോണും പെന്‍ഡ്രൈവും പിടിച്ചെടുത്തു.റിച്ചാര്‍ഡ് ഇന്‍സ്റ്റാഗ്രാം വഴി ഷെയര്‍ ചെയ്യുകയും ഈ ദൃശ്യങ്ങള്‍ യ്യുട്യൂബില്‍ പങ്കിടുകയും ചെയ്ത എറണാകുളം സ്വദേശിയും പോലീസ് നിരീക്ഷണത്തിലാണ്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *