വയറുവേദ കാരണം ആശുപത്രിയില്‍ പോയി; 64-കാരിയുടെ തലച്ചോറില്‍ നിന്ന് പുറത്തെടുത്തത് ജീവനുള്ള വിര

August 29, 2023
31
Views

അപ്പെന്റികസ് മൂലം ശസ്ത്രക്രിയ ചെയ്യുമ്ബോള്‍ വയറില്‍ നിന്നും വിരകളെ ലഭിക്കുന്നത് നമുക്കറിയാം.

അപ്പെന്റികസ് മൂലം ശസ്ത്രക്രിയ ചെയ്യുമ്ബോള്‍ വയറില്‍ നിന്നും വിരകളെ ലഭിക്കുന്നത് നമുക്കറിയാം. എന്നാല്‍ ജീവിച്ചിരിക്കുന്ന വ്യക്തിയുടെ തലച്ചോറില്‍ നിന്നും വിരയെ ലഭിച്ചാല്ലോ?

അസാധാരണമായ ഈ സംഭവം നടക്കുന്നത് ഓസ്‌ട്രേലിയൻ തലസ്ഥാനമായ കാൻബെറയിലാണ്. ഒരു സയൻസ് ഫിക്ഷൻ ത്രില്ലര്‍ ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് ന്യൂറോ സര്‍ജൻ 8 സെന്റീമീറ്റര്‍ നീളമുള്ള ജീവനുള്ള വിരയെ രോഗിയുടെ തലച്ചോറില്‍ നിന്നും ശസ്ത്രക്രിയിലൂടെ നീക്കുന്നത്. തെക്ക്- കിഴക്കൻ ന്യൂ സൗത്ത് പ്രവിശ്യയില്‍ നിന്നുള്ള 64-കാരിയായ സ്ത്രീയെ ചികിത്സിക്കുന്നതിനിടെയാണ് സാംക്രമിക രോഗ വിദഗ്ധനായ ഡോക്ടര്‍ ബാൻഡി വിരയെ കണ്ടെത്തുന്നത്.

വയറുവേദന, വയറിളക്കം, പനി, എന്നീ ലക്ഷണങ്ങളാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച 64-കാരിയുടെ നില ഗുരുതരമായി തന്നെ തുടരുന്നതു കണ്ട ഡോക്ടേഴ്‌സ് വിശദമായ പരിശോധന നടത്തിയപ്പോഴാണ് തലച്ചോറില്‍ വിരയുടെ സാന്നിദ്ധ്യം കണ്ടെത്തുന്നത്. ഉടൻ തന്നെ രോഗിയെ അടിയന്തിര ശസ്ത്രക്രിയയ്‌ക്ക് വിധേയയാക്കുകയായിരുന്നു. ഇത്തരമൊരു വിരയെ മെഡിക്കല്‍ സയൻസില്‍ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും ഡോക്ടേഴ്‌സ് പറഞ്ഞു.

Article Categories:
Health · Latest News

Leave a Reply

Your email address will not be published. Required fields are marked *