ഡല്‍ഹിയില്‍ കോളേജ് വിദ്യാര്‍ഥിനിയെ അടിച്ചു കൊന്നു

July 28, 2023
24
Views

ന്യൂഡല്‍ഹിയില്‍ കോളേജ് വിദ്യാര്‍ഥിനിയെ അടിച്ചു കൊന്നു.

ന്യൂഡല്‍ഹി > ന്യൂഡല്‍ഹിയില്‍ കോളേജ് വിദ്യാര്‍ഥിനിയെ അടിച്ചു കൊന്നു. ഡല്‍ഹി മാല്‍വ്യ നഗറില്‍ ഔര്‍ബിന്ദോ കോളേജിന് സമീപമാണ് വിദ്യാര്‍ഥിനിയുടെ മൃതദേഹം കണ്ടെത്തിയത്.

മാല്‍വ്യ നഗറില്‍ ഉച്ചയ്ക്ക് 12ഓടെയാണ് സംഭവം നടന്നത്. 25കാരിയായ വിദ്യാര്‍ഥിനിയാണ് കൊല്ലപ്പെട്ടത്. ഇരുമ്ബ് ദണ്ഡ് ഉപയോഗിച്ചാണ് കൊലപ്പെടുത്തിയത്.

കൊലയ്ക്കുപയോഗിച്ച ദണ്ഡ് മൃതദേഹത്തിനു സമീപത്തു നിന്നും കണ്ടെടുത്തു. കമല നെഹ്റു കോളേജ് വിദ്യാര്‍ഥിനിയാണ് മരിച്ച പെണ്‍കുട്ടി. സംഭവത്തില്‍ സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തതായും അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *